ഇസ്ലാമാബാദ്: കാലിലെ പരിക്ക് മൂലം പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാദാബ് ഖാൻ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടീമിനൊപ്പമില്ലെന്ന് പിസിബി. ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിനത്തിലാണ് ഷാദാബിന് പരിക്കേറ്റത്. താരത്തിന് നാലാഴ്‌ചത്തെ വിശ്രമം ആവശ്യമാണെന്ന് ബോർഡ് അറിയിച്ചു.
ഈ സാഹചര്യത്തിൽ ഷാദാബ് പാകിസ്ഥാനിലേക്ക് മടങ്ങുമോ പരമ്പരയിൽ ടീമിനൊപ്പം തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ രണ്ട് വർഷമായി ഷാദാബിന് പലതവണ പരിക്കേറ്റിരുന്നു. സിംബാബ്‌വെയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ഹോം സീരീസിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം അടുത്തിടെ സുഖം പ്രാപിച്ച് പിഎസ്‌എൽ 6ൽ തിരിച്ചെത്തി. ന്യൂസിലൻഡ് പര്യടനം നടത്തുമ്പോൾ ഫിറ്റ്നസ് പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.