ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ 3,143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 410,088 ആയി. കൊവിഡ് ബാധിച്ച് 87 പേര് കൂടി മരിച്ചതോടെ ആകെ മരണം 13,869 ആയി ഉയര്‍ന്നു. 3,506 പേര് കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് കൊവിഡ് ഭേദമായവരുടെ ആകെ എണ്ണം 3,37,801 ആയി.
രാജ്യത്തെ 34 പ്രവിശ്യകളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനിടെ ജക്കാര്‍ത്തയില്‍ നിന്നും 750 പേര്‍ക്കും വെസ്റ്റ് ജാവയില്‍ നിന്ന് 411 പേര്‍ക്കും വെസ്റ്റ് സുമാത്രയില്‍ നിന്ന് 252 പേര്‍ക്കും സെന്‍ട്രല്‍ ജാവയില്‍ നിന്ന് 617 പേര്‍ക്കും ഈസ്റ്റ് ജാവയിൽ നിന്ന് 223 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.