ജക്കാർത്ത: ഇന്തോനേഷ്യയിൽ 4,617 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 538,883 ആയി ഉയർന്നു. 130 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 16,945 ആയി. 4,725 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.
രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 450,518 ആയി. ജക്കാർത്തയിൽ 1,099, സെൻട്രൽ ജാവയിൽ 899 ഈസ്റ്റ് ജാവയിൽ 400, വെസ്റ്റ് ജാവയിൽ 741, ബാന്റേണിൽ 262 പേർക്കും പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.