ലഖ്‌നൗ: ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ സാഹായിക്കണമെന്ന അഭ്യർഥനയുമായി കിർഗിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ.
കിർഗിസ്ഥാനിൽ എംബിബിഎസ് പഠിക്കുന്ന നിരവധി ഇന്ത്യൻ വിദ്യാര്‍ഥികളാണ് യാത്ര മുടങ്ങി മധ്യേഷ്യൻ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നത്. രാജ്യത്ത് കൊവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ തങ്ങൾക്ക് ശരിയായ ചികിത്സാ സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്ന് വിദ്യാര്‍ഥികൾ പരാതിപ്പെടുന്നു. തങ്ങളെ സഹായിക്കണമെന്ന് വിവിധ സമൂഹ മാധ്യമങ്ങൾ വഴി പ്രധാനമന്ത്രി, ഇന്ത്യൻ എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവരോട് വിദ്യാർഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവരുടെ ഒപ്പം ഉണ്ടായിരുന്ന ഉത്തർപ്രദേശിലെ ഭാദോഹി ജില്ലയിൽ നിന്നുള്ള എംബിബിഎസ് വിദ്യാർഥി പവൻ കുമാർ ഗുപ്ത അടുത്തിടെ കൊവിഡ് ബാധിച്ച് മരിച്ചതായും വിദ്യാര്‍ഥികൾ പറയുന്നു. അതേ സമയം, പവന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്നതിനായി ഭാദോഹി ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പ്രസാദ് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്ക് (ആഭ്യന്തര) കത്ത് അയച്ചിട്ടുണ്ട്.