ETV Bharat / international

"ഇന്ത്യ നിക്ഷേപ സൗഹൃദം, വ്യവസായികള്‍ക്ക് സ്വാഗതം": നരേന്ദ്രമോദി

വിദേശ നിക്ഷേപം, ടൂറിസം, ഉല്‍പ്പാദനം, എന്നീ മേഖലകളില്‍ ഇന്ത്യ മികച്ച നിലവാരമാണ് പുലര്‍ത്തുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം അഞ്ച്‌ ട്രില്യണ്‍ ഡോളറിലേക്ക് അടുക്കുകയാണെന്നും മോദി അവകാശപ്പെട്ടു

"ഇന്ത്യ നിക്ഷേപ സൗഹൃദം, വ്യവസായികള്‍ക്ക് സ്വാഗതം": നരേന്ദ്രമോദി
author img

By

Published : Nov 3, 2019, 10:44 AM IST

ബാങ്കോക്ക്: നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും അനുകൂലസാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് മോദി വ്യക്‌തമാക്കി. തായ്‌ലാന്‍റ് സന്ദര്‍ശനത്തിന്‍റെ ഭാഗമായി ബാങ്കോക്കില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

ലോക ബാങ്ക് പുറത്തിറക്കിയ നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. രാജ്യത്തെ സാഹചര്യം മാറുകയാണ്. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ പല രാജ്യങ്ങളും പിന്നോട്ട് പോകുമ്പോഴാണ് ഇന്ത്യയുടെ ഈ നേട്ടം. ജനങ്ങളുടെ ജീവിത നിലവാരം, ഉല്‍പ്പാദനം, വിദേശനിക്ഷേപം, എന്നീ മേഖലകളില്‍ ഇന്ത്യ വളരെയധികം മുന്നിലെത്തിയിരിക്കുന്നു. അതേസമയം അഴിമതിയും, ചുവപ്പുനാടയും രാജ്യത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.

ടൂറിസം മേഖലയിലും ഇന്ത്യ മികച്ച നിലവാരമാണ് പുലര്‍ത്തുന്നത്. സഞ്ചാരികളെ ഇരു കൈകളും നീട്ടി സ്വീകരിക്കുന്ന നയമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് പറഞ്ഞ മോദി എല്ലാവരെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്‌തു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം അഞ്ച് ട്രില്യണ്‍ ഡോളറാക്കുക എന്നതാണ് ഇന്ത്യയുെട ലക്ഷ്യം. ആ നേട്ടത്തിലേക്ക് ഇന്ത്യ അടുക്കുകയാണെന്നും മോദി പറഞ്ഞു. 2014ല്‍ രണ്ട് ട്രില്യണിലുണ്ടായിരുന്ന രാജ്യത്തെ സമ്പദ്‌വ്യവസ്ഥ, അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് ട്രില്യണിലേക്കെത്തി. ആ വേഗം തുടര്‍ന്നാണ് സ്വപ്‌ന നേട്ടത്തിലേക്കെത്താന്‍ ഇന്ത്യ അധികം കാത്തിരിക്കേണ്ടി വരില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Intro:Body:

https://www.ndtv.com/india-news/pm-modi-says-in-thailand-this-is-the-best-time-to-be-in-india-2126473

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.