ഇസ്ലാമാബാദ്: തനിക്ക് വേണ്ടിയുള്ള പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കൊവിഡ് ബാധിച്ച് ക്വാറന്‍റൈനിൽ കഴിഞ്ഞ് വരികയായിരുന്നു അദ്ദേഹം. താൻ കൊവിഡിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിച്ച പാകിസ്ഥാനിലെയും വിദേശത്തെയും എല്ലാവർക്കും നന്ദി എന്നാണ് ഖാൻ ട്വിറ്ററിൽ കുറിച്ചത്.
-
I want to thank everyone in Pakistan & abroad for their good wishes and prayers for the quick recovery of the first lady and I from Covid 19.
— Imran Khan (@ImranKhanPTI) March 21, 2021 " class="align-text-top noRightClick twitterSection" data="
">I want to thank everyone in Pakistan & abroad for their good wishes and prayers for the quick recovery of the first lady and I from Covid 19.
— Imran Khan (@ImranKhanPTI) March 21, 2021I want to thank everyone in Pakistan & abroad for their good wishes and prayers for the quick recovery of the first lady and I from Covid 19.
— Imran Khan (@ImranKhanPTI) March 21, 2021
എത്രയും പെട്ടന്ന് രോഗത്തിൽ നിന്ന് സുഖം പ്രാപിക്കട്ടെ എന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പല പ്രമുഖരും അശംസ അറിയിച്ചിരുന്നു. ചൈനീസ് വാക്‌സിൻ സിനോഫാർമിന്‍റെ ആദ്യ ഡോസ് ലഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് കൊവിഡ് ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44 പേർ മരിച്ചതോടെ പാകിസ്ഥാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,843 ആയി ഉയർന്നു. 3,677 പേർക്കാണ് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചത്.