ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവെന്ന് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ ജീവകാരുണ്യ പ്രവര്‍ത്തകനായ അബ്ദുല്‍ സത്താറിന്‍റെ മകന്‍ ഫൈസലിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഇമ്രാന്‍ ഖാന് പരിശോധന നടത്തിയത്. കഴിഞ്ഞ ആഴ്ച ഇസ്ലാമാബാദില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയപ്പോള്‍ അബ്ദുല്‍ സത്താറുമായി കൂടിക്കാഴ്ച നടത്തുകയും വൈറസ് ദുരിതാശ്വാസ ഫണ്ടിനായി 10 മില്യണ്‍ രൂപയുടെ ചെക് പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു.
പാകിസ്ഥാനിൽ കൊവിഡ് കേസുകളുടെ എണ്ണം 10,503 ആയി ഉയർന്നു. 220 പേരാണ് പാകിസ്ഥാനില്‍ മരിച്ചത്.