ഹോങ്കോങ്: ഹോങ്കോങിൽ 48 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 256 ആയി. മറ്റ് സ്ഥലങ്ങളിൽ നിന്നും ഹോങ്കോങിലേക്ക് മടങ്ങിയെത്തുന്നവരുടെ കണക്കെടുത്താൽ വരും ആഴ്‌ചകളിൽ രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുള്ളതായി സെന്‍റർ ഫോർ ഹെൽത്ത് പ്രൊട്ടക്ഷൻ മേധാവി ഡോ. ചുവാങ് ശുക് ക്വാൻ അറിയിച്ചു. കൊവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ചത് ഇറ്റലിയിലാണ്. ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 627 പേരാണ്. ജനങ്ങളെ നിയന്ത്രിക്കാൻ സൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്.
ഹോങ്കോങിൽ 48 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു - ഹോങ്കോങ്
ഹോങ്കോങിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 256 ആയി.