ഹോങ്കോംഗ്: ചൈനയിലെ പ്രത്യേക ഭരണ പ്രദേശമായ ഹോങ്കോംഗില്‍ മാസങ്ങളായി തുടരുന്ന ജനാധിപത്യ പ്രക്ഷോഭം ഒരിടവേളക്ക് ശേഷം വീണ്ടും ശക്തി പ്രാപിക്കുകയാണ്. ജനാധിപത്യ പ്രക്ഷോഭ അനുകൂലികൾ ഇന്നലെ വീണ്ടും ഹോങ്കോംഗ് വിമാനത്താവളത്തിലേക്കുള്ള റോഡുകൾ ഉപരോധിച്ചു. വിമാനത്താവളത്തിലേക്ക് കാല്‍നടയായിട്ടാണ് യാത്രക്കാര്‍ക്ക് പ്രവേശിക്കാനായത്. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനവും ഭാഗികമായി തടസപ്പെട്ടു. മിക്ക വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്.
വിമാനത്താവളത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രക്ഷോഭകരെ പൊലീസ് തടഞ്ഞു. ആയിരക്കണക്കിന് കറുത്ത വസ്ത്രധാരികളാണ് വിമാനത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നാണ് ഹോങ്കോംഗിലേത്. ഹോങ്കോംഗിലെ വിമാന ഗതാഗതം തടസപ്പെട്ടാല്‍ പ്രക്ഷോഭത്തിന് കൂടുതല്‍ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കും. ഇത് കൊണ്ടാണ് സമരത്തെ അടിച്ചമര്‍ത്താന്‍ ഹോങ്കോംഗ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെ വീണ്ടും വിമാനത്താവള ഉപരോധവുമായി പ്രക്ഷോഭകര്‍ രംഗത്തെത്തുന്നത്. പ്രധാനപ്പെട്ട സമര നേതാക്കളില്‍ പലരെയും സര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കിയിരുന്നു.
ചൈനീസ് സർക്കാര്‍ ഹോങ്കോംഗില്‍ തെരഞ്ഞെടുപ്പ് നിരോധിച്ചതിന്‍റെ അഞ്ചാം വാർഷികത്തില്‍ പ്രതിഷേധവുമായി ശനിയാഴ്‌ചയും ജനാധിപത്യ അനുകൂലികൾ തെരുവിലിറങ്ങി. പ്രതിഷേധ റാലിക്കിടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടി. പതിനായിരക്കണക്കിന് പ്രവർത്തകർക്ക് നേരെ ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു.
വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ജൂണില്‍ തുടങ്ങിയ പ്രതിഷേധമാണ് സമ്പൂര്‍ണ ജനാധിപത്യ പ്രക്ഷോഭമായി മാറിയത്. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെ ചൈനയില്‍ വിചാരണ ചെയ്യാനുള്ള ഹോങ്കോംഗ് ഭരണാധികാരി, കാരി ലാമിന്‍റെ ബില്ലിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്. നിയമം പിന്‍വലിച്ചെങ്കിലും ചൈനാ അനുകൂലയായ ചീഫ് എക്സിക്യൂട്ടീവ് കാരി ലാം രാജിവയ്ക്കണമെന്ന ആവശ്യമാണ് ഇപ്പോൾ പ്രക്ഷോഭകർ ഉന്നയിക്കുന്നത്.
Intro:Body:
Hong Kong pro-democracy protesters block airport
Pro-democracy protesters in Hong Kong have blocked roads to the territory's airport, disrupting the operation of the major Asian transport hub.
Trains to the airport were halted and roads blocked. Passengers had to walk to the terminal. Most flights operated as normal, but delays were reported.
Thousands of black-clad protesters then tried to enter the terminal building but were stopped by riot police.
On Saturday, police and protesters clashed during a banned rally.
Live warning shots were fired into the air and tear gas and water cannon used to disperse tens of thousands of protesters.
Police say they were called to the scene amid violence against citizens by "radical protesters".
People took to the streets on Saturday to mark the fifth anniversary of the Beijing government banning fully democratic elections in China's special administrative region.
Thousands of protesters gathered at the main bus station near Hong Kong's Chek Lap Kok airport on Sunday morning.
Airport staff reinforced by police officers stopped their advance.
Image captionSome passengers had to walk to the airport with their luggage
The demonstrators then moved to other parts of the complex, blocking roads and other transport links.
The airport is built on a tiny outlying island and can only be reached via a series of bridges.
"If we disrupt the airport, more foreigners will read the news about Hong Kong," one protester was quoted as saying by Reuters.
At one point the airport express train service was suspended. Officials said this was because of debris thrown onto the line.
Following the arrival of riot police, demonstrators first built barricades to slow their advance, then left the airport on foot.
In August, protesters paralysed the airport for several days. Hundreds of flights had to be cancelled.
Conclusion: