ETV Bharat / entertainment

ന്നാ താൻ കേസുകൊട് സിനിമ താരം ടിപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു - ACTOR TP KUNHIKANNAN PASSED AWAY

നടന്‍ ടിപി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍റെ വിയോഗത്തില്‍ സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

TP KUNJIKKANNAN  TP Kunhikannan died  ടിപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു  ടിപി കുഞ്ഞിക്കണ്ണൻ
Actor TP Kunhikannan (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 2, 2024, 3:44 PM IST

സിനിമ സീരിയല്‍ നടന്‍ കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍ (ടിപി കുഞ്ഞിക്കണ്ണന്‍) അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.

സംസ്‌കാരം ഇന്ന് നടക്കും. ടിപി കുഞ്ഞിക്കണ്ണന്‍റെ വിയോഗത്തില്‍ സിനിമാ സാംസ്‌കാരിക രാഷ്‌ട്രീയ മേഖലയിലെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസുകൊട്' എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെപി പ്രേമൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത് ടിപി കുഞ്ഞിക്കണ്ണൻ ആയിരുന്നു.

പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനിയര്‍ ആയിരുന്നു കുഞ്ഞിക്കണ്ണന്‍. നാടക വേദിയില്‍ നിന്നാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്.

റിട്ടയേഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഹെഡ് നേഴ്‌സ് ജാനു ആണ് ഭാര്യ. മക്കൾ : ശ്രീജയ, ശ്രീകല, ശ്രീപ്രിയ. മരുമക്കൾ: മനോജ് പെരുമ്പടവ്, മുഹമ്മദലി, വിജിൻ പ്രകാശ്. സഹോദരി: ജാനകി വെങ്ങാട്ട്.

Also Read: യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു; സംസ്‌കാരം ശനിയാഴ്‌ച

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.