ഹോങ്കോങ്: പുതുവത്സര ദിനത്തില്‍ സര്‍ക്കാര്‍ വിരുദ്ധ മാര്‍ച്ചില്‍ പങ്കെടുത്ത 400 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. അനധികൃതമായി കുട്ടംകൂടിയെന്നും ആയുധങ്ങൾ കൈവശം വെച്ചുവെന്നും ചുമത്തിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്.
ബുധനാഴ്‌ച പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രകടനം നടത്തുന്നതിന് പൊലീസ് അനുമതി നല്‍കിയിരുന്നുവെങ്കിലും മൂന്ന് മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ബാങ്കുകൾക്ക് നേരെ കല്ലെറിയുകയും കടകൾ കത്തിക്കുകയും ചെയ്‌തു.
പ്രകടനത്തിനിടയില്‍ പ്രതിഷേധക്കാര്‍ എച്ച്എസ്ബിസി ബാങ്ക് ആക്രമിച്ചു കൂടാതെ ചില പ്രതിഷേധക്കാര്‍ മനുഷ്യചങ്ങല തീര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയും പൊലീസ് 400 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. 2019 ജൂണിലാണ് ഹോങ്കോങില്‍ പ്രതിഷേധം ആരംഭിച്ചത്. സ്വാതന്ത്ര്യ കൈമാറ്റ ബില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് ഹോങ്കോങ് തെരുവുകളില്‍ പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ ബില്‍ പിന്‍വലിച്ചു.