ETV Bharat / international

മക്കയിലും മദീനയിലും കനത്ത മഴക്ക് സാധ്യത - weather warning in Makkah and Madinah

മക്കയിലും മദീനയിലും ഉൾപ്പടെ സൗദി അറേബ്യയുടെ പല മേഖലകളിലും വിശുദ്ധ നഗരങ്ങളിലും കനത്ത മഴയും, ഇടിമിന്നലും, സജീവമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം.

മക്കയിലും മദീനയിലും കനത്ത മഴക്ക് സാധ്യത
author img

By

Published : Sep 30, 2019, 8:36 AM IST

ജിദ്ദ: സൗദി അറേബ്യയില്‍ മക്കയിലും മദീനയിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

നജ്‌റാൻ, ജസാൻ, ആസിർ മേഖലകളിലും കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തിന്റെ കിഴക്കും തെക്കുപടിഞ്ഞാറ് മേഖലകളിലും രാത്രിയും അതിരാവിലെയും മൂടൽ മഞ്ഞിനും സാധ്യതയുണ്ട്. മക്ക,മദീന, അസിർ, അൽ ബഹ, ജസാൻ എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച മുതൽ ഒക്ടോബർ 10 വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങൾ തുടരുമെന്നും അതോറിറ്റി അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.