ലാഹോർ: ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്‍റെ (എഫ്‌എടിഎഫ്) വിധി വന്നാലുടൻ ആഗോള ഭീകരൻ ഹാഫിസ് മുഹമ്മദ് സയിദിനെ മോചിപ്പിക്കുമെന്ന് സൂചന. വിധിന്യായത്തിൽ മനഃപൂർവമായ പഴുതുകൾ ഉണ്ടെന്നാണ് ആരോപണം. പാക്കിസ്ഥാൻ കരിമ്പട്ടികയിൽ തുടരണോ വേണ്ടയോ എന്നും ഫെബ്രുവരിയിൽ പാരിസിൽ നടക്കുന്ന എഫ്എടിഎഫ് യോഗത്തിൽ തീരുമാനമാകും. അതെസമയം തീവ്രവാദ സംഘടനകൾക്ക് പാകിസ്ഥാൻ പരിശീലനവും ഫണ്ടുകളും നൽകുന്നത് തുടരുകയാണെന്നും അയൽരാജ്യങ്ങളായ ഇന്ത്യ, അഫ്‌ഗാനിസ്ഥാന്‍ എന്നിവക്കെതിരെ അവ ഉപയോഗിക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു.
മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയിദിനെ തടങ്കലില്‍ നിന്ന് മോചിപ്പിച്ചതിനെതിരെ ഇന്ത്യ വിമര്‍ശനം ഉയർത്തി. ഭീകരവാദത്തിന്‍റെ കാര്യത്തിൽ രാജ്യാന്തര സമൂഹത്തെ പാക്കിസ്ഥാൻ കബളിപ്പിക്കുകയാണ് എന്നതിന്‍റെ തെളിവാണ് പാകിസ്ഥാന്‍റെ നീക്കമെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.