ന്യൂഡൽഹി: ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് അനിയന്ത്രിതമായി പടർന്ന് പിടിക്കുന്നത് ആഗോള മാന്ദ്യത്തിലേയ്ക്ക് തള്ളിവിടുന്നമെന്ന് മൂഡീസ് അനലിറ്റിക്സിന്‍റ് റിപ്പോർട്ട്. ഇറ്റലി, കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കും കൊറോണ വ്യാപിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് റിപ്പോർട്ട്.
"കൊറോണ വൈറസ് ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാണ് ഉണ്ടാക്കിയത്. കൂടുതൽ രാജ്യങ്ങളിലേക്ക് രോഗം പടരുമ്പോൾ ആഗോള സമ്പദ്‌വ്യവസ്ഥയെ മുഴുവനും ബാധിക്കും, ”മൂഡീസ് അനലിറ്റിക്സ് ചീഫ് ഇക്കണോമിസ്റ്റ് മാർക്ക് സാൻഡി പറഞ്ഞു.
കൊവിഡ് -19 എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ വൈറസ് ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് ഇത് വിവിധ രാജ്യങ്ങളിലേക്ക് പടരുകയായിരുന്നു.
കൊവിഡ് -19 ആഗോള സമ്പദ്‌വ്യവസ്ഥയെ പല തരത്തിലാണ് ബാധിക്കുന്നത്. ചൈനയില്‍ വാണിജ്യ-ടൂറിസം മേഖലകളെ കൊവിഡ് സാരമായി ബാധിച്ചു. ആഗോള വിമാനക്കമ്പനികൾ ചൈനയിലേക്ക് സർവീസ് നടത്തുന്നില്ല. ചൈനയിൽ നിന്നും പുറത്തേയ്ക്കുള്ള ചരക്കുനീക്കം ഗണ്യമായി കുറഞ്ഞു. ദശലക്ഷണക്കിന് വ്യാപാര സ്ഥാപനങ്ങൾ അടച്ചൂപൂട്ടി. കപ്പലുകൾ മിക്ക ഏഷ്യ-പസഫിക് യാത്രകളും റദ്ദാക്കുന്നു. ഓരോ വർഷവും ഏകദേശം മൂന്ന് ദശലക്ഷം ചൈനീസ് വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന യുഎസ് ഉൾപ്പെടെയുള്ള പ്രധാന യാത്രാ സ്ഥലങ്ങളിൽ ഇത് ഒരു വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇറ്റലിയിലും, മിലാനിലും രോഗം സ്ഥിരീകരിച്ചത് യൂറോപ്പിലെ യാത്രയെയും സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.
ലോകമൊട്ടാകെ മുൻനിരയിൽ നിൽക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ ചൈനയിലെ ഫാക്ടറികൾ അടഞ്ഞു കിടക്കുന്നത് വിപണിയിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ആപ്പിൾ, നൈക്കെ, വാഹന കമ്പനികൾ തുടങ്ങിയവ ഇവയുടെ ഉദ്ദാഹരണം മാത്രം. പ്രതിസന്ധി രൂക്ഷമായാൽ ആമസോൺ അടക്കമുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും വൻ തോതിൽ വില വർദ്ധനയ്ക്ക് കാരണമാകും.
ചൈനയിൽ പ്രതിസന്ധി രൂക്ഷമാകുന്നതോടെ യുഎസ് കയറ്റുമതി അവസാനിപ്പിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം അവസാനം ഇരു രാജ്യങ്ങളും ഒപ്പുവച്ച ഒന്നാം ഘട്ട വ്യാപാര കരാറിന്‍റെ ഭാഗമായി ചൈന യുഎസ് ഉൽപന്നങ്ങളുടെ ഇറക്കുമതി വർദ്ധിപ്പിക്കണം. എന്നാൽ ഇത് സാരമായി തന്നെ ബാധിക്കും.
എണ്ണയുടെ ഇറക്കുമതിയിലും ഗണ്യമായ കുറവാണ് ചൈനയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഉണ്ടായത്. യാത്രാ നിരോധനം, വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത് തുടങ്ങിയവയാണ് എണ്ണയുടെ ഉപയോഗം കൂറയാനുള്ള പ്രധാനപ്പെട്ട കാരണമെന്നാണ് റിപ്പോർട്ടുകൾ.