ഹൈദരാബാദ്: ആഗോളതലത്തില്‍ ഇതുവരെ കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു. 4,06,51,472 പേര്‍ക്കാണ് ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 11,22,997 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 3,03,56,801 പേര്‍ ആഗോളതലത്തില്‍ കൊവിഡ് മുക്തരായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഇതുവരെ 84,56,653 കൊവിഡ് കേസുകളും 2,25,222 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തു. രണ്ടാം സ്ഥാനത്ത് തുടരുന്ന ഇന്ത്യയില്‍ 75,97,063 കൊവിഡ് കേസുകളും 1,15,236 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.
വരാനിരിക്കുന്ന തണുപ്പ് കാലവും ഉത്സവകാല സീസണില്‍ ആളുകള്‍ കൊവിഡ് പ്രതിരോധങ്ങളില്‍ വീഴ്‌ച വരുത്തിയാലും കേസുകള്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. ആളുകള്‍ സാമൂഹ്യ അകലം പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.