ഹൈദരാബാദ്: ലോകത്തിലെ കൊവിഡ് ബാധിതർ 3,77,46,051 കടന്നു. ആഗോള തലത്തിൽ കൊവിഡ് ബാധിച്ച് 10,81,435 പേർ മരിച്ചെന്നും 2,83,47,330 പേർ കൊവിഡിൽ നിന്നും മുക്തരായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
യുഎസിൽ മാത്രമായി 79,91,998ൽ അധികം പേരാണ് രോഗബാധിതരായത്. ഇതുവരെ 2,19,695 കൊവിഡ് മരണവും യുഎസിൽ റിപ്പോർട്ട് ചെയ്‌തു. യുകെയിൽ കൊവിഡിനെതിരെയുള്ള പോരാട്ടത്തിലുണ്ടാകുന്ന ചെറിയ തെറ്റുകൾക്ക് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്ന് യുകെ ഭരണകൂടം മുന്നറിയിപ്പ് നൽകി. യുകെയിൽ കഴിഞ്ഞ ആഴ്‌ച കൊവിഡ് വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്‌ത പ്രദേശങ്ങളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. അതേ സമയം ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 71,19,300 കടന്നു. ഇതുവരെ ഇന്ത്യയിൽ 1,09,184 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.