ETV Bharat / international

കൊവിഡ്‌ പ്രതിസന്ധി മറികടക്കാന്‍ വീണ്ടും കോടികള്‍ നല്‍കി ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍

250 മില്ല്യണ്‍ ഡോളര്‍ അനുവദിച്ചതിന് പുറമേ കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 150 മില്ല്യണ്‍ ഡോളര്‍ കൂടി സംഭാവന ചെയ്‌തതായി ബില്‍ ഗേറ്റ്സ് ഫൗണ്ടേഷന്‍.

കൊവിഡ്‌ പ്രതിസന്ധി മറികടക്കാന്‍ കോടികള്‍ നല്‍കി ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍  കൊവിഡ്‌ പ്രതിസന്ധി  ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍  കൊവിഡ്‌ 19  Gates Foundation  COVID-19
കൊവിഡ്‌ പ്രതിസന്ധി മറികടക്കാന്‍ കോടികള്‍ നല്‍കി ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍
author img

By

Published : Apr 17, 2020, 12:04 PM IST

ലോകവ്യാപകമായി ഭീതിപരത്തുന്ന കൊവിഡ്‌ 19നെ ചെറുക്കാന്‍ ലോകരാഷ്ട്ര നേതാക്കള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് ബില്‍ ഗേറ്റ്സ് ഫൗണ്ടേഷന്‍. കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 150 മില്ല്യണ്‍ ഡോളര്‍ കൂടി സംഭാവന ചെയ്‌തതായി ബില്‍ ഗേറ്റ്സ് ഫൗണ്ടേഷന്‍ അറിയിച്ചു. നേരത്തെ 250 മില്ല്യണ്‍ ഡോളര്‍ അനുവദിച്ചതിന് പുറമേയാണിത്.

  • Today we are committing an additional $150 million to our overall #COVID-19 response bringing our total commitment to more than $250 million. Our CEO @MSuzman shares more on our approach. https://t.co/6k42zbPw87

    — Gates Foundation (@gatesfoundation) April 15, 2020 " class="align-text-top noRightClick twitterSection" data=" ">

കൊവിഡ്‌ 19നെ തുടച്ച് നീക്കുന്നതിനൊപ്പം തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികൂടി പരിഹരിക്കേണ്ടതുണ്ട്. രോഗവ്യാപനം കാരണം സാമൂഹികമായും സാമ്പത്തികമായും തകര്‍ന്ന രാജ്യങ്ങളെ സഹായിക്കാന്‍ ഈ തുക ഉപയോഗിക്കാമെന്നും ബില്‍ ഗേറ്റ്സ് ഫൗണ്ടേഷന്‍ ട്വീറ്റ് ചെയ്‌തു. ജോണ്‍സ് ഹോപ്‌കിന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ രണ്ട് മില്ല്യണ്‍ ജനങ്ങളെ രോഗം ബാധിക്കുകയും 136,000 പേര്‍‌ മരിക്കുകയും ചെയ്‌തതായി കണ്ടെത്തിയിട്ടുണ്ട് . പല രാജ്യങ്ങളിലും രോഗവ്യാപനത്തിന്‍റെ തോത്‌ കുറഞ്ഞിട്ടുണ്ടെങ്കിലും രോഗം വീണ്ടും വരാനുള്ള സാധ്യത കണ്ടെത്തിയിട്ടുണ്ട്. കൊവിഡ്‌ പ്രതിസന്ധി മറികടക്കാന്‍ ആഗോളതലത്തില്‍ ഫണ്ടിങ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.