ജപ്പാനിലെ നിസാന്‍ മോട്ടോര്‍സിന്‍റെ കമ്പനി ഫണ്ട് വ്യക്തിപരമായ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തു എന്നാരോപിച്ചാണ് മുൻ നിസാൻ ചീഫ് കാർലോസ് ഗോസനെ ടോക്കിയോ കോടതി അറസ്റ്റ് ചെയ്തത്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇത് നാലാം തവണയാണ് ഗോസനെ അറസ്റ്റ് ചെയ്യുന്നത്. ഹർജിയിൽ 4.5 മില്യൺ ഡോളറിനാണ് ജാമ്യം അനുവദിച്ചത്. നിസാന്‍റെ ഫണ്ടുകൾ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് ഗോസൻ കൈമാറിയെന്നും ഇത് കമ്പനിക്ക് അഞ്ച് ദശലക്ഷം ഡോളറിന്‍റെ നഷ്ടം വരുത്തിയതായും പ്രോസിക്യൂട്ടര്‍ ആരോപിച്ചു. 108 ദിവസം ജയിലിലായിരുന്ന ഗോസൻ ഏപ്രില്‍ അഞ്ചിനാണ് ജയില്‍ മോചിതനായത്.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നേരത്തെ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർമാരിൽ നിന്നും ഗോസനെ നീക്കം ചെയ്തിരുന്നു.