ബീജിങ്: വടക്കൻ ഷാങ്‌സി പ്രവിശ്യയിൽ ഹോട്ടൽ തകർന്ന് വീണ് അഞ്ച് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ചൈന സെൻട്രൽ ടെലിവിഷൻ (സിസിടിവി) റിപ്പോർട്ട് ചെയ്തു. .
പ്രവിശ്യയിലെ ലിൻഫെൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന രണ്ട് നില കെട്ടിടം ശനിയാഴ്ച രാവിലെ 9.40ഓടെയാണ് തകർന്ന് വീണത്. പ്രാഥമിക കണക്കുകൾ പ്രകാരം കെട്ടിടത്തിൽ കുടുങ്ങിയ 37 പേരിൽ 33 പേരും രക്ഷപ്പെട്ടതായാണ് സൂചന. ചൈനീസ് പീപ്പിൾസ് ആംഡ് പൊലീസ് അർദ്ധസൈനിക വിഭാഗത്തിലെ അംഗങ്ങൾ, അഗ്നിശമന സേനാംഗങ്ങൾ, പൊലീസുകാർ, പ്രദേശവാസികൾ എന്നിവരുൾപ്പെടെ 700 ഓളം പേർ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.