ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ പ്രവിശ്യയിലെ രണ്ട് പ്രദേശങ്ങളില്‍ ഭീകരാക്രമണം. ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. ക്വറ്റയ്ക്ക് സമീപമുള്ള ബൈപ്പാസ് പ്രദേശത്താണ് ആദ്യം ആക്രമണം ഉണ്ടായത്. മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്രോണ്ടിയർ കോർപ്‌സ് (എഫ്.സി) വാഹനത്തിന് സമീപമാണ് ബോംബ് പൊട്ടിത്തെറിച്ചത്.
കൊഹ്‌ലു ജില്ലയിലാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. എഫ്.സി ചെക്ക് പോസ്റ്റിന് സമീപം രാത്രി വൈകിയുണ്ടായ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ഫെബ്രുവരി 15ന് കച്ചിലെ എഫ്.സി ചെക്ക് പോസ്റ്റിന് നേരെയും ആക്രമണം നടന്നിരുന്നു.