ETV Bharat / international

ഹോങ്കോംഗിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; ഏഴ് മരണം - ജനസാന്ദ്രതയേറിയ നഗരം

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍

Hong Kong apartment fire  Hong Kong fire  fire at Hong Kong apartment  Yau Ma Tei fire  Kowloon fire  fire killed seven in Hong Kong  Fire in Hong Kong apartment building  Fire at residential building in Hong Kong  Carrie Lam  Carrie Lam's statement  ഹോങ്കോംഗ്  തീ പിടിത്തം  റസ്‌റ്റോറന്‍റ് തീ പിടിത്തം  തീ പിടിത്തം  ഏഴു മരണം  ഹോങ്കോംഗിലെ അപ്പാർട്ട്‌മെന്‍റിൽ തീ പിടിത്തം  അപ്പാർട്ട്‌മെന്‍റിൽ തീ പിടിത്തം  ജനസാന്ദ്രതയേറിയ നഗരം  അഗ്നി സുരക്ഷാ നടപടികൾ
ഹോങ്കോംഗിലെ അപ്പാർട്ട്‌മെന്‍റിൽ തീ പിടിത്തം; ഏഴു മരണം
author img

By

Published : Nov 16, 2020, 1:46 PM IST

ഹോങ്കോംഗ്: ഹോങ്കോംഗിലെ അപ്പാർട്ട്‌മെന്‍റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അപ്പാർട്ട്മെന്‍റിനുള്ളിലെ റസ്‌റ്റോറന്‍റിനാണ് ഞായറാഴ്ച രാത്രി തീപിടിച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. സംഭവം നടക്കുമ്പോൾ അവിടെയുള്ളവർ ദീപാവലി, ജന്മദിനം എന്നിവ ആഘോഷിക്കുകയായിരുന്നുവെന്നാണ് റസ്‌റ്റോറന്‍റിലുണ്ടായിരുന്നവർ പറയുന്നത്. പഴയ അപ്പാർട്ട്മെന്‍റ് ബ്ലോക്കുകളും കടകളും നിറഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ ഹോങ്കോംഗില്‍ തീ പിടിത്തമുണ്ടാകുന്നത് പതിവാണെങ്കിലും സർക്കാർ കർശനമായ അഗ്നി സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനാൽ അടുത്ത കാലത്തായി ഇവിടെ തീപിടിത്തം കുറവാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.