ETV Bharat / international

സുഗന്ധയില്‍ ബോട്ടിന് തീപിടിച്ച് 36 പേര്‍ കൊല്ലപ്പെട്ടു ; സഞ്ചരിച്ചത് 500 പേര്‍

ധാക്കയിൽ നിന്ന് ബുർഗുണയിലേക്ക് പുറപ്പെട്ട എംവി അഭിജൻ -10 ലോഞ്ച് എന്ന് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്

fire breaks out aboard packed ferry in Bangladesh  boat fire on the Sugandha River  ബോട്ടിന് തീപിടിച്ച് 36 പേര്‍ കൊല്ലപ്പെട്ടു  സുഗന്ധ നദിയിൽ ബോട്ടിന് തീപിടിച്ച് അപകടം  ബംഗ്ലാദേശില്‍ ബോട്ടിന് തീപ്പിടിച്ച് മരണം
ബംഗ്ലാദേശിലെ സുഗന്ധ നദിയിൽ ബോട്ടിന് തീപിടിച്ച് 36 പേര്‍ കൊല്ലപ്പെട്ടു
author img

By

Published : Dec 24, 2021, 3:03 PM IST

ധാക്ക : തെക്കൻ ബംഗ്ലാദേശിലെ സുഗന്ധ നദിയിൽ മൂന്ന് നിലകളുള്ള ബോട്ടിന് തീപിടിച്ച് 36 പേർ വെന്തുമരിച്ചു. 200 ഓളം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ 3:00 മണിയോടെയായിരുന്നു സംഭവം. ധാക്കയിൽ നിന്ന് ബുർഗുണയിലേക്ക് പുറപ്പെട്ട എംവി അഭിജൻ -10 ലോഞ്ച് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

എഞ്ചിന്‍ റൂമില്‍ നിന്നും തീപടരുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലോഞ്ച് അഡ്മിനിസ്‌ട്രേഷനും പൊലീസും അഗ്നിശമന സേനയുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പ്രാഥമിക നിഗമനം. 72 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അഗ്നിശമന സേന അറിയിച്ചു.

നിറയെ യാത്രക്കാരുമായാണ് ബോട്ട് സഞ്ചരിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിവരം ലഭിച്ചതോടെ അഗ്നി ശമന സേനയുടെ 15 യൂണിറ്റുകള്‍ സംഭവ സ്ഥലത്തേക്ക് പോയിരുന്നു. മൂന്ന് മണിയോടെയാണ് എഞ്ചിന്‍ റൂമില്‍ നിന്നും തീ പടര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.