ETV Bharat / international

ആപ്പിൾ ഡെയ്‌ലി ചീഫ് എഡിറ്റർറുടെയും സി.ഇ.ഒയുടെയും ജാമ്യം തടഞ്ഞ് ഹോങ്കോങ് കോടതി

author img

By

Published : Jun 19, 2021, 10:02 PM IST

വിദേശ ശക്തികളുമായി സഖ്യത്തിലേര്‍പ്പെട്ടുവെന്നാരോപിച്ച് ആപ്പിൾ ഡെയ്‌ലിയിൽ നടത്തിയ റെയിഡിനെ തുടർന്നാണ് ചീഫ് എഡിറ്ററെയും, സി.ഇ.ഒയെയും അറസ്റ്റുചെയ്തത്.

Apple Daily  Apple Daily case  CEO denied bail in Apple Daily case  Editor denied bail in Apple Daily case  Apple Daily case in Hong Kong  pro democracy newspaper Apple Daily  national security law  hong kong national security law  Jimmy Lai  Jimmy Lai case  Jimmy Lai arrest  Apple Daily newspaper  ആപ്പിൾ ഡെയ്‌ലി  നാധിപത്യ അനുകൂല പത്രം  ജിമ്മി ലാ  Jimmy La  ഹോങ്കോങ്ങ്  ആപ്പിൾ ഡെയ്‌ലിയുടെ ചീഫ് എഡിറ്റർറുടെയും സി.ഇ.ഒയുടെയും ജാമ്യം തടഞ്ഞു  പൊലീസ്
ആപ്പിൾ ഡെയ്‌ലിയുടെ ചീഫ് എഡിറ്റർറുടെയും സി.ഇ.ഒയുടെയും ജാമ്യം തടഞ്ഞു

ഹോങ്കോങ്: ദേശീയ സുരക്ഷാ നിയമപ്രകാരം രണ്ട് ദിവസം മുമ്പ് അറസ്റ്റിലായ ജനാധിപത്യ അനുകൂല പത്രമായ ആപ്പിൾ ഡെയ്‌ലിയുടെ ചീഫ് എഡിറ്റർ റയാൻ ലോയെക്കും, സി.ഇ.ഒ ച്യൂംഗ് കിം-ഹംഗിനും ജാമ്യമില്ല. അറസ്റ്റിലായതിനുശേഷം നടന്ന ആദ്യ വാദത്തിലാണ് ഹോങ്കോങ് കോടതി ജാമ്യം നൽകരുതെന്ന് ഉത്തരവിട്ടത്.

വിദേശ ശക്തികളുമായി സഖ്യത്തിലേര്‍പ്പെട്ടുവെന്നാരോപിച്ച് ആപ്പിൾ ഡെയ്‌ലിയിൽ വ്യാഴാഴ്ച പൊലീസ് റെയ്ഡ് നടത്തി എഡിറ്റർമാരെയടക്കം ഒട്ടേറെപ്പേരെ അറസ്റ്റുചെയ്തിരുന്നു. ദേശീയ സുരക്ഷാനിയമപ്രകാരമാണ് അഞ്ച് എഡിറ്റർമാരെയും മാധ്യമപ്രവർത്തകരെയും അറസ്റ്റുചെയ്തത്.

ALSO READ: നേപ്പാളിൽ കാലവർഷക്കെടുതിയിൽ 16 മരണം; 22 പേരെ കാണാതായി

ഹോങ്കോങ്ങിനും ചൈനക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ വിദേശ രാജ്യങ്ങളോട് ആവശ്യപ്പെടുന്ന 30ല്‍ അധികം ലേഖനങ്ങള്‍ ആപ്പിൾ ഡെയ്‌ലിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സീനിയര്‍ സൂപ്രണ്ട് ലി ക്വായ്-വാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ALSO READ: പാകിസ്ഥാനിലെ സിന്ധില്‍ വാക്‌സിന്‍ അഭാവം; അറിയിപ്പുമായി മുഖ്യമന്ത്രി

2019ല്‍ ഹോങ്കോങ്ങില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് രാജ്യത്തെ മുന്‍നിര ടാബ്ലോയ്ഡായ ആപ്പിള്‍ ഡെയ്‌ലി ഉടമയും ശതകോടീശ്വരനുമായ ജിമ്മി ലായെ 20 മാസമായി ജയിലിലടച്ചിരിക്കുകയാണ്. ആപ്പിൾ ഗ്രൂപ്പിന്‍റെ 23 ലക്ഷം ഡോളർ(ഏകദേശം 17.7 കോടി രൂപ) വരുന്ന ആസ്തികളും പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.