ടോക്കിയോ: ജപ്പാനിൽ വന്‍ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 10 ലധികം പേര്‍ക്ക് പരിക്കേറ്റു. ക്യുഷു ദ്വീപിന് സമീപം ശനിയാഴ്ച പുലർച്ചെ 1:08നാണ് സംഭവം.
ALSO READ: കാനഡ-യുഎസ് അതിര്‍ത്തിയില്‍ പിഞ്ചുകുഞ്ഞടക്കം നാല് ഇന്ത്യാക്കാര്‍ തണുത്ത് മരിച്ചു
സുനാമി സംബന്ധമായ മുന്നറിയിപ്പൊന്നും രാജ്യത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടില്ല. മിയാസാക്കി, ഒയിറ്റ, കൊച്ചി, കുമാമോട്ടോ എന്നിവിടങ്ങളിലാണ് ഭൂചലനം. ഒയിറ്റയില്‍ ആറ് പേർക്കും മിയാസാക്കിയിൽ നാല് പേർക്കും പരിക്കേല്‍ക്കുകയുമുണ്ടായി. സാഗ, കുമാമോട്ടോ എന്നിവിടങ്ങില്‍ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്‌തു.