കബൂൾ: അഫ്‌ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കബൂളിൽ ഭൂചലനം. ശനിയാഴ്‌ച രാവിലെ 7.23നാണ് റിക്‌ടർ സ്‌കെയിലിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചു.
കബൂളിൽ നിന്നും 344 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് 110 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്‌ടമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.