ETV Bharat / international

അഫ്ഗാൻ വിഷയം; യുഎൻ സുരക്ഷാ സമിതിയിൽ എസ് ജയ്‌ശങ്കർ നാളെ സംസാരിക്കും

author img

By

Published : Jun 22, 2021, 12:25 PM IST

അഫ്ഗാനിലെ സമാധാന ചർച്ചകൾ അഫ്ഗാൻ നേതൃത്വത്തിൽ തന്നെ നടത്തണമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു.

EAM Jaishankar  UNSC debate on Afghanistan  s jaishankar news  Afghanisthan taliban issue  UN news  UN security council  യുഎൻ സുരക്ഷാ സമിതി  യുഎൻ‌എസ്‌സി ചർച്ച  യുഎൻ സുരക്ഷാ സമിതിയിൽ എസ് ജയ്‌ശങ്കർ നാളെ സംസാരിക്കും  വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ  യുഎൻ വാർത്തകൾ  അഫ്ഗാൻ താലിബാൻ വിഷയം  താലിബാൻ സമാധാന കരാർ
അഫ്ഗാൻ വിഷയം; യുഎൻ സുരക്ഷാ സമിതിയിൽ എസ് ജയ്‌ശങ്കർ നാളെ സംസാരിക്കും

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള യുഎൻ സുരക്ഷാ സമിതി (യുഎൻ‌എസ്‌സി) ചർച്ചയിൽ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ബുധനാഴ്ച സംസാരിക്കും. “അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള യുഎൻ‌എസ്‌സി ചർച്ചയെ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ജൂൺ 23ന് അഭിസംബോധന ചെയ്യും,” ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള സ്ഥിരം മിഷൻ ഓഫ് ഇന്ത്യ അറിയിച്ചു.

നേരത്തെ, അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള അമേരിക്കയുടെ തീരുമാനം ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. അഫ്ഗാനിൽ വർധിക്കുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അഫ്ഗാനിലെ സമാധാന ചർച്ചകൾ അഫ്ഗാൻ നേതൃത്വത്തിൽ തന്നെ നടത്തണമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഒത്തുതീർർപ്പിന് തയ്യാറാകണമെന്നും സാമൂഹിക-സാമ്പത്തിക സംരക്ഷണം നടത്തണമെന്നും ഇന്ത്യ അഫ്ഗാനോട് പറഞ്ഞിരുന്നു. അഫ്ഗാനിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Also Read: ജോ ബൈഡന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഘാനിയുമായി കൂടിക്കാഴ്ച നടത്തും

മെയ് ഒന്നിന് അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബിഡൻ അറിയിച്ചിരുന്നു. സൈനിക പിന്മാറ്റം നിലവിൽ തുടരുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി അഫ്ഗാനിസ്ഥാനിൽ കലാപങ്ങൾ തുടരുകയായിരുന്നു.

അഫ്ഗാനിസ്ഥാനിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ താലിബാനും അമേരിക്കയും തമ്മിൽ സമാധാന കരാർ ഒപ്പിട്ടിരുന്നു. അൽ ഖ്വയ്ദയ്ക്ക് സുരക്ഷിത താവളം നിഷേധിക്കുന്നത് പോലുള്ള കാര്യങ്ങൾ നടപ്പാക്കണമെങ്കിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് പൂർണമായും പിന്മാറണമെന്ന് കരാർ ആവശ്യപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.