ഇസ്ലാമാബാദ്: കൊവിഡ്-19 പശ്ചാത്തലത്തില്‍ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യര്‍ഥികളെ തിരിച്ച് കൊണ്ടുവരേണ്ടതില്ലെന്ന തീരുമാനം നന്നായെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. ചൈനയിലുണ്ടായ മഹാമാരി പാകിസ്ഥാനിലേക്ക് കയറിയിട്ടില്ല. വീഡിയോ ലിങ്ക് വഴിയാണ് പാര്‍ലമെന്‍റിനെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ലോക്‌ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ ചെയ്താല്‍ അത് ദിവസ വേതനക്കാരായ തൊഴിലാളികളെ ഗുരുതമായി ബാധിക്കും. എന്നാല്‍ രോഗം തടയുന്നതിനുള്ള നടപടികള്‍ക്കായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. രാജ്യത്ത് വാഹന ഗതാഗതം നിരോധിച്ചുകൊണ്ടുള്ള ലോക്‌ഡൗൺ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോതമ്പ് വിളവെടുപ്പ് കാലത്ത് രാജ്യത്തെ വാഹന ഗതാഗതം നിയന്ത്രിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിതരണ നിര്‍മ്മാണ മേഖലകള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാഭി പ്രവിശ്വയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു.
സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ഷാഹിദ് മുഹമ്മദ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നഗത്തിലെ ആദ്യം കേസാണിത് ഇതെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഇയാള്‍ ദുബായില്‍ നിന്നും തിരിച്ചെത്തിയ ആളാണ്. ഇയാളെ ലാഹോറിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബലൂചിസ്ഥാനില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് പാക് - ഇറാന്‍ ബോർഡറിലാണെന്നും അദ്ദേഹം പറഞ്ഞു. 1061 കേസുകളാണ് ഇതുവരെ പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.