ജക്കാർത്ത: ഇന്തോനേഷ്യയിലെ പശ്ചിമ ജാവ പ്രവിശ്യയിലെ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ 13 പേർ മരിച്ചു. വെസ്റ്റ് ജാവയിലെ സിഹാൻജുവാങ് ഗ്രാമത്തിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴയും അസ്ഥിരമായ മണ്ണിന്‍റെ അവസ്ഥയുമാണ് ആദ്യത്തെ മണ്ണിടിച്ചിലിന് കാരണമായതെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് രാധിത്യ ജതി പറഞ്ഞു. ആദ്യത്തെ മണ്ണിടിച്ചിൽ പ്രദേശത്ത് ഉദ്യോഗസ്ഥർ ഇരകളെ മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും മണ്ണിടിച്ചിൽ സംഭവിച്ചത്. ഈ മണ്ണിടിച്ചിലിലാണ് മരണ സംഖ്യ ഉയർന്നത്. വരും ദിവസങ്ങളിലും രാജ്യത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്തോനേഷ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 13 പേർ മരിച്ചു - landslides in Indonesia
വെസ്റ്റ് ജാവയിലെ സിഹാൻജുവാങ് ഗ്രാമത്തിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് മണ്ണിടിച്ചിൽ ഉണ്ടായത്.