ധരംശാല: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ അനാരോഗ്യത്തിൽ ആശങ്കയറിയിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. സൗഖ്യം നേർന്നുകൊണ്ട് ഷിൻസോ ആബെയ്ക്ക് ദലൈലാമ കത്തയച്ചു.
"എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. രാജ്യത്തിന്‍റെ നന്മ പരിഗണിക്കുകയും വൈദ്യസഹായം ലഭിക്കുന്നതിനായി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ തീരുമാനിക്കുകയും ചെയ്തത് പ്രശംസനീയമാണ്" ദലൈലാമ കത്തിൽ പറയുന്നു. " താങ്കളുടെ നേതൃ പാടവത്തോടും അർപ്പണ മനോഭാവത്തോടും എന്നും ആദരവാണെന്നും" ദലൈലാമ കൂട്ടിച്ചേർത്തു.
ഇന്നലെയാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെ രാജിവെച്ചത്.