ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കൊവിഡ് വാക്സിനുകളുടെ അഭാവത്തെ തുടര്‍ന്ന് വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടാന്‍ തീരുമാനം. സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷായുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വാക്സിനുകളുടെ കുറവ് കാരണം നാളെ മുതല്‍ വാക്സിനേഷൻ ഉണ്ടാകില്ലെന്ന് ഷാ യോഗത്തിൽ അറിയിച്ചു.
ആരോഗ്യമന്ത്രി ഡോ. അസ്ര ഫസൽ പെച്ചുഹോ, വിദ്യാഭ്യാസ മന്ത്രി സയിദ് ഘാനി, വാര്‍ത്ത വിനിമയ വകുപ്പു മന്ത്രി നസീർ ഹുസൈൻ ഷാ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു. 4.79 കോടിയാണ് പ്രവിശ്യയിലെ ആകെ ജനസംഖ്യ. 3,243,988 വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്.
ഇതിൽ 2,873,857 ഡോസുകള്‍ ഉപയോഗിച്ചു. ഇതുവരെ 3.31 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 5310 ൽ അധികം ആളുകൾക്കാണ് രോഗത്തെ തുടര്‍ന്ന് ജീവൻ നഷ്ടപ്പെട്ടത്.
ALSO READ: അനധികൃത ഖനനം ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥരെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍