മോസ്കോ: റഷ്യൻ കൊവിഡ് വാക്സിനായ സ്ഫുനിക് വി ഇന്ത്യയില്‍ നിര്‍മിക്കാൻ റഷ്യൻ സര്‍ക്കാരിന്‍റെ അനുമതി. ഇന്ത്യയിൽ പ്രതിവർഷം 100 ദശലക്ഷം ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് ധാരണയായത്. റഷ്യൻ സോവറിൻ വെൽത്ത് ഫണ്ടും ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഹെറ്റെറോയും ചേർന്നാണ് വാക്സിൻ ഉത്പാദനം നടത്തുന്നതെന്ന് സ്പുട്നിക് വി ട്വിറ്റർ അക്കൗണ്ടിലൂടെ വെള്ളിയാഴ്ച വിവരം അറിയിച്ചത്.
ഓഗസ്റ്റ് 11ന് ലോകത്തെ ആദ്യത്തെ കൊവിഡ് -19 വാക്സിൻ രജിസ്റ്റർ ചെയ്ത ആദ്യ രാജ്യമാണ് റഷ്യ. റഷ്യയുടെ ആദ്യത്തെ ഉപഗ്രഹത്തിന്‍റെ പേരിലുള്ള സ്പുട്നിക് വി, റഷ്യൻ ആരോഗ്യ പരിപാലന മന്ത്രാലയത്തിന്റെ ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് (ജിഎൻആർസിഎം) വികസിപ്പിച്ചത്.