ലാഹോര്‍: മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ വാദം കോടതി അംഗീകരിച്ചു. ചൗധരി ഷുഗർ മിൽസ് അഴിമതി കേസില്‍ ജയിലിലായ നവാസ് ഷെരീഫ് വിദഗ്‌ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയിരുന്നു. പുതിയ മെഡിക്കൽ സർട്ടിഫിക്കറ്റ് കോടതിയിൽ സമർപ്പിച്ചതായി ഷെരീഫിന്‍റെ അഭിഭാഷകൻ അംജദ് പർവേസ് പറഞ്ഞു. നവാസ് ഷെരീഫിന് യാത്ര ചെയ്യാൻ പറ്റുന്ന ആരോഗ്യ സ്ഥിതിയല്ലെന്നും അതിനാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനാകില്ലെന്നും അഭിഭാഷകൻ അറിയിച്ചു. കേസിന്‍റെ വാദം ഫെബ്രുവരി 28ലേക്ക് മാറ്റി. ലണ്ടനിലെ ജനറൽ ഫിസിഷ്യന് പകരം യുകെയിലെ ഒരു സ്വകാര്യ ഡോക്‌ടർ തയ്യാറാക്കിയതാണെന്നാരോപിച്ച് ഷെരീഫിന്‍റെ മെഡിക്കൽ റിപ്പോർട്ട് ജനുവരിയിൽ പഞ്ചാബ് പ്രവിശ്യ സർക്കാർ തള്ളിയിരുന്നു. ഒക്ടോബര്‍ 22നാണ് നവാസ് ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ പ്ലേറ്റ്‌ലേറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാണ് വിദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മോശം ആരോഗ്യസ്ഥിതി; നവാസ് ഷെരീഫ് നേരിട്ട് ഹാജരാകേണ്ടെന്ന് കോടതി - ചൗധരി ഷുഗർ മിൽസ് അഴിമതി കേസ്
നവാസ് ഷെരീഫിന് യാത്ര ചെയ്യാൻ പറ്റുന്ന ആരോഗ്യ സ്ഥിതിയല്ലെന്നും അതിനാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനാകില്ലെന്നുമുള്ള വാദം അംഗീകരിച്ചു