ബെയ്‌ജിങ്: ചൈനയിൽ പുതുതായി പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തേക്ക് തിരികെ എത്തിയവരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ തിരികെ എത്തിയവരിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,573 ആയി. ഇവരിൽ 2,397 പേർ രോഗമുക്തി നേടി.
നിലവിൽ 176 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഗുവാങ്‌ഡോങ്, ഷാൻക്‌സിയിലും പുതുതായി മൂന്ന് പേർക്ക് വീതവും ഷാങ്ഹായിൽ രണ്ട് പേർക്കും ഫ്യൂജിയൻ, ഗാൻസു പ്രവിശ്യകളിൽ ഒരാൾക്ക് വീതവുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.