ETV Bharat / international

ചൈനയില്‍ വീണ്ടും കൊവിഡ്; 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

അനധികൃതമായി അതിർത്തി കടക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

COVID  Myanmar  China  China reports COVID  COVID outbreak  ചൈന  മ്യാന്‍മര്‍  കൊവിഡ്
ചൈനയില്‍ വീണ്ടും കൊവിഡ്, മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
author img

By

Published : Mar 31, 2021, 1:09 PM IST

ബെയ്ജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള ചൈനീസ് നഗരമായ റുയിലിലെ 9 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ ചൈനീസ് പൗരന്മാരും നാല് പേര്‍ മ്യാന്‍മര്‍ പൗരന്മാരുമാണ്. രോഗത്തിന്‍റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. നഗരത്തിലുള്ളവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തുമെന്നും, ഒരാഴചത്തേക്ക് ക്വാറന്‍റൈനില്‍ ഇരിക്കേണ്ടി വരുമെന്നും യുനാൻ പ്രവിശ്യ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അണുബാധ കണ്ടെത്തിയ റെസിഡൻഷ്യൽ ഏരിയ നിലവില്‍ പൂട്ടിയിരിക്കുകയാണ്. നഗരത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു. അനധികൃതമായി അതിർത്തി കടക്കുന്ന ആളുകളെയും അവര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കും. തിങ്കളാഴ്ചയാണ് നഗരത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിശോദിച്ചപ്പോഴാണ് മറ്റ് രോഗികളെ കൂടി കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.