ETV Bharat / international

ഹോങ്കോങ്ങിനെതിരെ ദേശീയ സുരക്ഷാ നിയമവുമായി ചൈന

ഹോങ്കോങ്ങിലുടനീളം നടക്കുന്ന തെരുവ് പ്രതിഷേധം തടയുന്നതിനായാണ് ബീജിങ്ങിലെ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്‍റെ സ്റ്റാൻഡിംഗ് കമ്മിറ്റി ദേശീയ സുരക്ഷാ നിയമം പാസാക്കിയത്

ഹോങ്കോങ്ങ് ദേശീയ സുരക്ഷാ നിയമം ചൈന നാഷണൽ പീപ്പിൾസ് കോൺഗ്രസ് തെരുവ് പ്രതിഷേധം China National Security Law Hong Kong
ഹോങ്കോങ്ങിനെതിരെ ദേശീയ സുരക്ഷാ നിയമവുമായി ചൈന
author img

By

Published : Jul 1, 2020, 2:26 PM IST

സമ്പൂർണ ജനാധിപത്യം തേടി കഴിഞ്ഞ ഏതാനും മാസങ്ങളായി ഹോങ്കോങ്ങിലുടനീളം നടക്കുന്ന തെരുവ് പ്രതിഷേധം തടയുന്നതിനായി ചൈന ദേശീയ സുരക്ഷാ നിയമം എന്ന പുതിയ നിയമ നിര്‍മാണം നടത്തി. ഈ നിയമം ‘വേർപിരിയൽ, അട്ടിമറി, തീവ്രവാദം അല്ലെങ്കിൽ വിദേശശക്തികളുമായുള്ള കൂട്ടുകെട്ട്’ എന്നിവ ചൈനയില്‍ കുറ്റകരമാക്കുന്നു. ചൈനയുടെ പുതിയ സുരക്ഷാ നിയമം മൂലം ഹോങ്കോങ്ങിൽ പൗരസ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും കൂടുതൽ തകർക്കപ്പെടുമെന്ന ആശങ്ക വ്യാപകമാണ്. കഴിഞ്ഞ വർഷം മാത്രം ചൈനക്കെതിരായ പ്രതിഷേധത്തിൽ അന്താരാഷ്ട്ര ശ്രദ്ധ തേടിയതിന് 9000ലധികം പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി അന്താരാഷ്ട്ര സമൂഹം നിയമത്തെ വ്യാപകമായി അപലപിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ആരും ഇടപ്പെടരുത് എന്ന നിലപാടില്‍ ഉറച്ചു നില്‍കുകയാണ്.

റിപ്പോർട്ടുകൾ അനുസരിച്ച് ബീജിങ്ങിലെ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്‍റെ സ്റ്റാൻഡിങ് കമ്മിറ്റി ‘രാജ്യദ്രോഹ വിരുദ്ധ നിയമം’ ഏകകണ്ഠമായി പാസാക്കി. ഇത് അമേരിക്കയും ഹോങ്കോങ്ങും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നതിനും കാരണമായി. ബീജിങ്ങിന്‍റെ നടപടി ഡൊണാൾഡ് ട്രംപ് സർക്കാരിനെ ‘ഹോങ്കോങ്ങുമായുള്ള ബന്ധം പുനക്രമീകരിക്കാന്‍’ പ്രേരിപ്പിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പ്രഖ്യാപിച്ചു. ചൈന-ബ്രിട്ടീഷ് സംയുക്ത പ്രഖ്യാപനത്തിന് കീഴിലുള്ള പ്രതിബദ്ധതകളുടെ ലംഘനമാണ് അമേരിക്ക ബീജിങ്ങിന്‍റെ തീരുമാനത്തെ വിശേഷിപ്പിച്ചത്. “ഹോങ്കോങ്ങിലെ ജനങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്‍റെയും വിശ്വാസം വീണ്ടെടുക്കാൻ ചൈന ആഗ്രഹിക്കുന്നുവെങ്കിൽ, 1984ലെ ചൈന-ബ്രിട്ടീഷ് സംയുക്ത പ്രഖ്യാപന പ്രകാരം ജനങ്ങൾക്കും ബ്രിട്ടണ് നൽകിയ വാഗ്ദാനങ്ങളെ ചൈന മാനിക്കണം,” സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. പുതിയ നിയമം നടപ്പാക്കുമ്പോൾ ഉണ്ടായേക്കാവുന്ന അടിച്ചമർത്തലിന്‍റെ പശ്ചാത്തലത്തിൽ അഭയാർഥികളെയും പ്രക്ഷോഭകരെയും സഹായിക്കുമെന്ന് യുകെയും, തായ്‌വാനും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഹോങ്കോങ്ങിലെ ആളുകൾ തെരുവുകളിലേക്ക് ഇറങ്ങിയത് എന്തുകൊണ്ട്?

കഴിഞ്ഞ വർഷം ജൂണിൽ ആദ്യമായി അവതരിപ്പിച്ച എക്സ്ട്രാഡിഷൻ ബിൽ പ്രതിഷേധത്തിന് കാരണമായി. ‘ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ’ ചട്ടക്കൂടിന് കീഴിൽ വാഗ്ദാനം ചെയ്ത ഹോങ്കോങ്ങിന്‍റെ ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമായാണ് ആ നിയമം കണക്കാക്കപ്പെട്ടിരുന്നത്. സെപ്റ്റംബറിൽ ബിൽ പിൻവലിച്ചെങ്കിലും ഹോങ്കോങ്ങില്‍ പ്രക്ഷോഭങ്ങള്‍ തുടരുന്ന കാഴ്ചയായിരിന്നു. കഴിഞ്ഞ നവംബറിൽ പ്രാദേശിക കൗൺസിലുകളിൽ ജനാധിപത്യ അനുകൂല നേതാക്കൾ വിജയിച്ചപ്പോൾ നേതാക്കളില്ലാത്ത പ്രതിഷേധ പ്രസ്ഥാനം കൂടുതല്‍ ശക്തി പ്രാപിച്ചു.

പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ എന്തായിരുന്നു?

ചൈന തങ്ങളുടെ അവകാശങ്ങൾ ലംഘിക്കരുതെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങള്‍ അഭൂതപൂർവമായിരിന്നു. തീവ്രവാദത്തിനെതിരെ പോരാടുന്നതിനുള്ള ഉപകരണമായി നിര്‍വചിക്കപ്പെട്ട ദേശീയ സുരക്ഷാ നിയമത്തോട് അവർ ‘ഇല്ല’ എന്ന് തീര്‍ത്തു പറഞ്ഞു. ജനങ്ങളെ ഹോങ്കോങ്ങിന്‍റെ സ്വന്തം ചീഫ് എക്സിക്യൂട്ടീവ് തെരഞ്ഞെടുക്കാൻ അനുവദിക്കുന്നതിന് അവർക്ക് മുഴുവൻ ജനാധിപത്യ അവകാശങ്ങളും വേണം എന്നു അവര്‍ വാദിച്ചു. പ്രകടനക്കാർക്കെതിരായ പൊലീസ് ക്രൂരത ആരോപിച്ച് സ്വതന്ത്ര അന്വേഷണത്തിനായി ഒരു സമിതി രൂപീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ചൈനയില്‍ നിന്നുള്ള വേർപിരിയൽ ഭൂരിപക്ഷ ആവശ്യമായിരുന്നില്ല. പുതിയ സുരക്ഷാ നിയമത്തിന്‍റെ ഔദ്യോഗിക വാചകം ഇപ്പോഴും പൊതുജനങ്ങൾ കാത്തിരിക്കുകയാണ്.

‘ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ’

പഴയ ബ്രിട്ടീഷ് കോളനിയായ ഹോങ്കോങ്ങിനെ പ്രത്യേക അവകാശങ്ങളും സ്വയംഭരണാധികാരവുമുള്ള ‘ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ’ പ്രകാരം 1997ൽ ചൈനക്ക് തിരികെ നൽകി. ഹോങ്കോംഗ് സ്പെഷ്യൽ ഓട്ടോണമസ് റീജിയണ് (എച്ച്കെഎസ്ആർ) സ്വന്തമായി ഒരു ജുഡീഷ്യറിയും ചൈനയിൽ നിന്ന് വേറിട്ട ഒരു നിയമവ്യവസ്ഥയും ഉണ്ട്. അത് സമ്മേളനത്തിനും സംസാര സ്വാതന്ത്ര്യത്തിനും ഉൾപ്പെടെയുള്ള അവകാശങ്ങൾ അനുവദിക്കുന്നു. ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള സ്വന്തം നിയമങ്ങളുള്ള ഒരു മിനി ഭരണഘടന പോലെയുള്ള അടിസ്ഥാന നിയമമാണ് ഹോങ്കോങ്ങിനെ നിയന്ത്രിക്കുന്നത്. ഹോങ്കോങ് മേഖലയുടെ ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്താനുള്ള സി ജിൻ‌പിങ്ങും കമ്മ്യൂണിസ്റ്റ് പാർട്ടിയും നടത്തിയ ശ്രമമായാണ് ബീജിങ്ങിന്‍റെ തീരുമാനങ്ങളെ വിമത പ്രക്ഷോഭകര്‍ വീക്ഷിക്കുന്നത്.

യുഎസ് എങ്ങനെ പ്രതികരിച്ചു?

ഒരു അന്താരാഷ്ട്ര നഗരമെന്ന നിലയിൽ ഇന്ത്യയും അമേരിക്കയും ഉൾപ്പെടെ നിരവധി രാജ്യങ്ങളുമായി ഹോങ്കോങ്ങിന് അടുത്ത നിക്ഷേപ ബന്ധമുണ്ട്. 1992ൽ ഹോങ്കോംഗ് നയ നിയമപ്രകാരം അമേരിക്ക പ്രത്യേക ഹോങ്കോങ്ങിന് പ്രത്യേക പദവി നൽകി. ‘ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ’ ചട്ടക്കൂടിന് കീഴിൽ ഹോങ്കോങ്ങിന്‍റെ സവിശേഷ സ്വഭാവം നിലനിർത്തുന്നിടത്തോളം കാലം നിയമനിർമ്മാണം ഹോങ്കോങ്ങിന് അതുല്യമായ അവസരങ്ങള്‍ വാഗ്ദാനം ചെയ്തു. ചൈന പുതിയ നിയമം നടപ്പിലാക്കിയതോടെ, യുഎസ് പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി അവസാനിപ്പിച്ചുകൊണ്ട് ട്രംപ് ഭരണകൂടം തിരിച്ചടിച്ചു. ചൈനയുടെ കാര്യത്തിലെന്നപോലെ ഹോങ്കോങ്ങിനും യുഎസ് പ്രതിരോധ, ഇരട്ട ഉപയോഗ സാങ്കേതികവിദ്യകൾക്ക് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. “യു‌എസിന്‍റെ ദേശീയ സുരക്ഷ പരിരക്ഷിക്കുന്നതിന് ഈ നടപടി സ്വീകരിക്കാൻ അമേരിക്ക നിർബന്ധിതമാകുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കൈകളിലേക്ക് ഈ ഇനങ്ങൾ പോകുന്നത് അനുവദിക്കാന്‍ കഴിയില്ല,” മൈക്ക് പോംപിയോ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.