ETV Bharat / international

ചൈന സാധാരണ ജീവിതത്തിലേക്ക്; വുഹാനിൽ ലോക്‌ ഡൗണിന് വിരാമം - wuhan lockdown

വുഹാനിൽ 76 ദിവസം നീണ്ട ലോക്‌ ഡൗൺ അവസാനിച്ചു. താൽകാലികമായി നിർത്തിവെച്ചിരുന്ന പൊതു ഗതാഗതം പുനരാരംഭിച്ചപ്പോൾ വുഹാനിലെ തെരുവുകളിൽ വീണ്ടും ആൾക്കൂട്ടം നിറഞ്ഞു.

ചൈന സാധാരണ ജീവിതത്തിലേക്ക്  ലോക്‌ ഡൗണിന് വിരാമം  വുഹാൻ  കൊവിഡ് ചൈന  covid china  wuhan  wuhan lockdown  lockdown lifted
ചൈന സാധാരണ ജീവിതത്തിലേക്ക്; വുഹാനിൽ ലോക്‌ ഡൗണിന് വിരാമം
author img

By

Published : Apr 8, 2020, 9:00 AM IST

ബെയ്‌ജിങ്: ചൈന, ലോകം ഭയന്നുവിറക്കുന്ന മഹാമാരിയുടെ ആദ്യത്തെ ഇര. കൊവിഡ് എന്ന ഭീകരരോഗം പൊട്ടിപ്പുറപ്പെട്ടത് ഹുബെയുടെ തലസ്ഥാനമായ വുഹാനിൽ നിന്നാണ്. ഇന്നിപ്പോൾ 76 ദിവസത്തെ ലോക്‌ ഡൗണിന് ശേഷം വുഹാൻ തിരിച്ചു വരവിന്‍റെ പാതയിലാണ്. ഇന്നിതാ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ 11 ദശലക്ഷം ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നു.

ഉദ്യോഗസ്ഥർ, ഡോക്‌ടർമാർ, നഴ്‌സുമാർ തുടങ്ങി എല്ലാ തൊഴിൽമേഖലകളെയും ലോക്‌ ഡൗൺ ബാധിച്ചു. താൽകാലികമായി നിർത്തിവെച്ചിരുന്ന പൊതു ഗതാഗതം പുനരാരംഭിച്ചപ്പോൾ വുഹാനിലെ തെരുവുകളിൽ വീണ്ടും ആൾക്കൂട്ടം നിറഞ്ഞു. ജനുവരി അവസാനത്തോടെയാണ് വുഹാനിൽ ലോക്‌ ഡൗൺ ആംഭിച്ചത്. ഇതോടെ കൊവിഡ് ചെറുക്കാനുള്ള മറ്റൊരു പ്രതിവിധിയായി ലോക്‌ ഡൗൺ മാറി. മറ്റ് നഗരങ്ങളിലെ ലോക്‌ ഡൗൺ മാർച്ച് 25ഓടെ നിർത്തലാക്കിയെങ്കിലും കൊവിഡ് ഭീകരമായി ബാധിച്ച വുഹാനിലെ സ്ഥിതി മാറുന്നതുവരെ ലോക്‌ ഡൗൺ തുടരാൻ സർക്കാർ തയ്യാറാകുകയായിരുന്നു.

വുഹാനിൽ ആളുകളുടെ ആരോഗ്യനിലയെ സൂചിപ്പിക്കുന്നതിന് കളർ കോഡുകൾ നൽകി. പച്ച ക്യൂആർ കോഡ് ധരിക്കുന്നവർ നല്ല ആരോഗ്യമുണ്ടെന്ന് സൂചിപ്പിക്കുന്നു മാത്രമല്ല ഇവർക്ക് വീടിന് പുറത്തിറങ്ങാൻ സാധിക്കും. വുഹാനിൽ കുടുങ്ങിയ ഏകദേശം 55,000 പേർ ഇന്ന് സ്വദേശത്തേക്ക് യാത്രയാകും. നീണ്ട കാലയളവിന് ശേഷം പുനരാരംഭിച്ച ആദ്യ ട്രെയിൻ സർവീസ് നടത്തുന്നത് ദക്ഷിണ ചൈനയിലെ നാന്നിങ്ങിലേക്കാണ്. അതെ, ഒരു മഹാമാരിയുടെ കൈകളിൽ നിന്നും ചൈന മുക്തി നേടിയതിന്‍റെ സൂചനകളാണിവ. തെരുവുകൾ ജനക്കൂട്ടത്താൽ സമ്പന്നമാകട്ടെ, വീടുകൾ അതിഥികൾ കൊണ്ട് നിറയട്ടെ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.