കഴിഞ്ഞ മാസം ബെയ്‌ജിങ് നിർദേശിച്ച ദേശീയ സുരക്ഷാ നിയമത്തെച്ചൊല്ലി ആരംഭിച്ച ജനപ്രതിഷേധം ഹോങ്കോങിൽ തുടരുന്നു. കഴിഞ്ഞ ജൂണിൽ തുടർച്ചയായി നടന്ന പ്രതിഷേധം ചൈനയിൽ നിന്ന് ഹോങ്കോങ്ങിനെ വേർപെടുത്താൻ താൽപര്യമുള്ള ചില കേന്ദ്രങ്ങളുടെ അട്ടിമറി ശ്രമമാണെന്ന് ബെയ്‌ജിങിലെ ചൈനീസ് സർക്കാർ നേതൃത്വം അവകാശപ്പെട്ടിരിന്നു. എന്നാൽ, ഹോങ്കോങ്ങിലെ മനുഷ്യാവകാശ പ്രവർത്തകരും ജനാധിപത്യ അനുകൂല രാഷ്ട്രീയ നേതാക്കളും ഈ ആരോപണങ്ങൾ നിഷേധിച്ചു. മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോങിനെ പ്രത്യേക അവകാശങ്ങളും സ്വയംഭരണാധികാരവുമുള്ള ‘ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ’ പ്രകാരം 1997ൽ ചൈന തിരികെ നൽകി. ഹോങ്കോങിന് സ്വന്തമായി ഒരു ജുഡീഷ്യറിയും ചൈനയിൽ നിന്ന് വേറിട്ട ഒരു നിയമവ്യവസ്ഥയുമുണ്ട്. അത് സമ്മേളനത്തിനും സംസാര സ്വാതന്ത്ര്യത്തിനും ഉൾപ്പെടെയുള്ള അവകാശങ്ങൾ അനുവദിക്കുന്നു.
കഴിഞ്ഞ വർഷം ജൂണിൽ ഹോങ്കോങിൽ വലിയ ജനപ്രതിഷേധം ഉടലെടുത്തു. ഹോങ്കോങ്ങിലെ വിചാരണ തടവുകാരെ ചൈനക്ക് കൈമാറാന്‍ അനുവദിക്കുന്ന നിയമ ബില്ലിനെതിരെ പത്ത് ലക്ഷത്തോളം ആളുകൾ പ്രതിഷേധവുമായി നിരത്തില്‍ ഇറങ്ങി. വിചാരണ തടവുകാരെ ചൈനക്ക് കൈമാറാന്‍ അനുവദിക്കുന്ന നിയമം ഹോങ്കോങ്ങിന്‍റെ ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുമെന്നും ചൈനീസ് സ്വേച്ഛാധിപത്യത്തിനെതിരെ സംസാരിക്കുന്ന വിമതരുടെ ജീവൻ അപകടത്തിലാക്കുമെന്നും പ്രതിഷേധക്കാർ ഭയപ്പെട്ടു. തുടര്‍ന്ന് ഹോങ്കോങ്ങിൽ സമ്പൂർണ ജനാധിപത്യവും, പൊലീസ് ക്രൂരതകളെക്കുറിച്ചുള്ള അന്വേഷണവും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രകടനങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഈ വർഷം മെയ് മാസത്തിൽ ചൈന നിർദേശിച്ച പുതിയ ദേശീയ സുരക്ഷാ നിയമം ഹോങ്കോങ് നിവാസികളും, ചൈനീസ് സർക്കാരും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാക്കി. മുൻകാല പ്രകടനങ്ങൾ കാരണം ചൈനയിൽ ക്‌സി ജിൻപിങ്ങിന്‍റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയും ദുർബലമാവുകയും ചെയ്‌തുവെന്ന് വിദഗ്‌ധർ വിശ്വസിക്കുന്നു. ലഡാക്കിൽ പാങ്കോങിലെ യഥാർഥ നിയന്ത്രണരേഖയിലെ ചൈനീസ് ആക്രമണം, ഹോങ്കോങ്ങിലെയും തായ്‌വാനിലെയും സംഭവങ്ങൾക്ക് കാരണമായതായി പല ഇന്ത്യൻ നിരീക്ഷകരും വിശ്വസിക്കുന്നു. കഴിഞ്ഞ നവംബറിൽ ഹോങ്കോങ് പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുകയും, ജനാധിപത്യ അനുകൂല പ്രസ്ഥാനം വൻ വിജയം നേടുകയും ചെയ്‌തു.
18 കൗൺസിലുകളിൽ 17 എണ്ണം ഇപ്പോൾ നിയന്ത്രിക്കുന്ന ഹോങ്കോങ് കൗൺസിലർമാർ സമ്പൂർണ ജനാധിപത്യത്തിനായി പോരാടുകയാണ്. ദേശീയ സുരക്ഷാ നിയമം നടപ്പാക്കുന്നത് ഹോങ്കോങ്ങിലെ ജനങ്ങൾ നിരസിക്കുകയാണെന്നും ഇത് അവരുടെ അവകാശങ്ങൾ ലംഘിക്കുന്നതായും സിവിക് പാർട്ടിയുടെ നേതാവും ഹോങ്കോങ്ങിലെ നിയമസഭാ സാമാജികനുമായ ആൽവിൻ യുംഗ് പറഞ്ഞു. വിഭജനത്തിനുള്ള ആവശ്യം ഹോങ്കോങ്ങിലെ ജനങ്ങൾക്കിടയിലുള്ള അഭിപ്രായമല്ലെന്നും ബെയ്‌ജിങ് ‘ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ’ അല്ലെങ്കിൽ സ്വയംഭരണ വാഗ്‌ദാനങ്ങളെ മാനിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനീസ് സർക്കാരിനെതിരെ സംസാരിക്കുന്ന ആളുകൾ അവർക്കെതിരായ സർക്കാർ നടപടികളെ കൂടുതലായി അഭിമുഖീകരിക്കുന്നുണ്ടെന്നും ആൽവിൻ കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ‘നേതാവില്ലാത്ത’ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകുന്നു.
ദേശീയ സുരക്ഷ പരിരക്ഷിക്കുന്നതിനും 'ഭീകരത തടയുന്നതിനും' പുതിയ നിയമം ആവശ്യമാണെന്ന് ബെയ്‌ജിങ് പറയുന്നു. ഈ വാദത്തെ താങ്കൾ എങ്ങനെ കാണുന്നു?
'ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ' ക്രമീകരണത്തിന് കീഴിലുള്ള ഹോങ്കോങിന് അതിന്‍റേതായ നിയമങ്ങളുണ്ട്. ഹോങ്കോങിന്‍റെ ഭരണഘടനക്ക് കീഴിലുള്ള അടിസ്ഥാന നിയമമാണ് ജനങ്ങളെ നിയന്ത്രിക്കുന്നത്. ഈ അടിസ്ഥാന നിയമത്തിനുള്ളിൽ ദേശീയ സുരക്ഷയെക്കുറിച്ച് വ്യക്തമായി പറയുന്ന ഒരു ലേഖനമുണ്ട്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ഹോങ്കോങ് സർക്കാർ സ്വന്തം നിയമനിർമാണം നടത്തണമെന്ന് ലേഖനത്തിൽ പറയുന്നു. അതിനാൽ ഇത് ഒരു ആഭ്യന്തര പ്രശ്‌നമാണ്. 2003ൽ ഹോങ്കോങ് സർക്കാർ വിവാദമായ ഒരു ദേശീയ സുരക്ഷാ ബിൽ മുന്നോട്ട് വെക്കാൻ ശ്രമിച്ചു. തുടര്‍ന്ന് അരലക്ഷം ആളുകൾ തെരുവിലിറങ്ങുകയും, പിന്നീട് സര്‍ക്കാർ ശ്രമത്തിൽ നിന്ന് പിന്മാറുകയും ചെയ്‌തു. അതിനുശേഷം സമാനമായ ഒരു കാര്യവും മുന്നോട്ട് വെക്കാൻ ഒരു ഭരണകൂടവും ധൈര്യപ്പെട്ടിട്ടില്ല. ഹോങ്കോങിന് ഇപ്പോഴും പൂർണമായ ജനാധിപത്യം ഇല്ലാത്തതിനാൽ ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം ചീഫ് എക്‌സിക്യൂട്ടീവിനെ തെരഞ്ഞെടുക്കാനാവില്ല. നിയമസഭയുടെ പകുതി മാത്രമാണ് ജനങ്ങൾ തെരഞ്ഞെടുക്കുന്നത്.
ഹോങ്കോങിലെ ജനങ്ങൾക്ക് എങ്ങനെ മികച്ച പരിരക്ഷ ലഭിക്കും?
ചൈനീസ് സര്‍ക്കാർ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ദേശീയ സുരക്ഷാ നിയമം തങ്ങളുടെ അവകാശങ്ങളെ ലംഘിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. ചൈന അവതരിപ്പിച്ച എക്‌സ്‌ട്‌റഡിഷന്‍ ബില്ലിനെതിരെ കഴിഞ്ഞ വർഷം ഹോങ്കോങിൽ വലിയ തോതിൽ പ്രതിഷേധം ഉയർന്നു. അതിനുശേഷം, ഹോങ്കോങിലെ പൗരന്മാർ കടുത്ത പൊലീസ് ക്രൂരത നേരിടേണ്ടി വന്നു. അനന്തരഫലങ്ങൾ പരിഗണിക്കാതെ ഹോങ്കോങ് അധികാരികള്‍ പൊലീസ് സേനയെ പിന്തുണച്ചു. അതിനാൽ, ഹോങ്കോങ്ങിലെ അടിസ്ഥാന നിയമത്തിന്‍റെ നിലനിൽപ്പിനെക്കുറിച്ച് അത് കാര്യമാക്കുന്നില്ലെന്ന് ഇപ്പോൾ ബെയ്‌ജിങ് പറയുന്നു. ചൈനീസ് സർക്കാർ ഹോങ്കോങിലെ ജനങ്ങളുടെ താൽപര്യങ്ങൾ കണക്കാക്കുന്നില്ല. ഹോങ്കോങിലെ ജനങ്ങളുമായി ആലോചിക്കാതെ, നിയമസഭയുടെ ശരിയായ സംവിധാനങ്ങളിലൂടെ പോകാതെ, ജനങ്ങള്‍ക്ക് പറയാനുള്ളത് ചെവി കൊടുക്കാതെ ദേശീയ സുരക്ഷാ നിയമം നടപ്പാക്കാൻ ശ്രമിക്കുകയാണ്.
ഹോങ്കോങിലെ പ്രക്ഷുബ്‌ധതക്ക് വിദേശ ശക്തികളാണ് ഉത്തരവാദികളെന്ന് ചൈന സൂചിപ്പിച്ചിരുന്നു. ജനാധിപത്യ അനുകൂല പ്രക്ഷോഭകരെ തീവ്രവാദികളെന്ന് ബെയ്‌ജിങ് വിശേഷിപ്പിക്കുന്നു. ഈ സാഹചര്യം എങ്ങനെ കാണുന്നു?
എല്ലാ സ്വേച്ഛാധിപത്യ സർക്കാരുകളും ഒരു പോലെയാണ്. അടിസ്ഥാനപരമായി അത്തരം സർക്കാർ സംവിധാനങ്ങള്‍ തങ്ങളിലൂടെ ആശ്യങ്ങള്‍ക്ക് എതിരെ നിൽക്കുന്നവരെ കുറ്റക്കാര്‍ ആക്കാന്‍ ശ്രമിക്കും. സര്‍വകലാശാലാ വിദ്യാർഥികളെ വിദേശ സേന എന്നാണ് ബെയ്‌ജിങ് വിശേഷിപ്പിക്കുന്നത്. എന്നാൽ ചൈനീസ് അധികാരികൾക്ക് അവരുടെ അവകാശവാദങ്ങള്‍ തെളിയിക്കാന്‍ തെളിവുകളൊന്നുമില്ല. ഹോങ്കോങ്ങിന്‍റെ ഭരണത്തിൽ എന്തോ കുഴപ്പമുണ്ട്, ഞാൻ അത് മെച്ചപ്പെടുത്താൻ ഒരുങ്ങുകയാണ്. ഇപ്പോൾ ഹോങ്കോങ് ഭരണകൂടത്തിലെ അംഗങ്ങൾ പരസ്‌പരം കുറ്റപ്പെടുത്തുകയാണ്. ഈ വിവാദമായ ഒരു ബിൽ മുന്നോട്ട് കൊണ്ടുപോകുന്നതിൽ കഴിഞ്ഞ വർഷം അവർ പരാജയപ്പെട്ടു. ഇതിലും മോശമായ നിയമനിർമാണം അവതരിപ്പിച്ച് പ്രശ്‌നം പരിഹരിക്കാൻ ഈ വർഷം അവർ ശ്രമിക്കുന്നു.
പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ എന്തൊക്കെയാണ്? ചൈനയിൽ നിന്ന് ഹോങ്കോങിനെ വേർപെടുത്താൻ പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ടോ?
പ്രതിഷേധക്കാരിൽ ചില വിഭാഗങ്ങൾ വേർപിരിയൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഹോങ്കോങിലെ ഭൂരിപക്ഷം ആളുകളും അത് ആഗ്രഹിക്കുന്നില്ല. 2019 ജൂണിൽ നടന്ന പ്രതിഷേധത്തിനുശേഷം ഹോങ്കോങ്ങിലെ പൗരന്മാർ അഞ്ച് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സാർവത്രിക വോട്ടവകാശം, സ്വന്തം സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവകാശം, പൊലീസ് ക്രൂരത സംബന്ധിച്ച സ്വതന്ത്ര അന്വേഷണം, രാഷ്ട്രീയ ആരോപണങ്ങളിൽ ജനങ്ങളെ വിചാരണ ചെയ്യുന്നത് ഒഴിവാക്കൽ എന്നതാണ് ആവശ്യങ്ങൾ. പൊലീസിന്‍റെ ക്രൂരതകൾ അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുന്നതിൽ നിലവിലെ സർക്കാർ ഇപ്പോഴും വിസമ്മതിക്കുന്നു.
ബഹുരാഷ്ട്ര സംഘടനകളിൽ നിന്ന് പിന്മാറിക്കൊണ്ട് അമേരിക്ക അതിന്‍റെ ആഗോള ഉത്തരവാദിത്തങ്ങൾ ഉപേക്ഷിക്കുകയാണ്. ഈ സാഹചര്യത്തിൽ അമേരിക്കൻ പ്രസ്‌താവനകൾ നിങ്ങളുടെ ലക്ഷ്യത്തെ സഹായിക്കുന്നുണ്ടോ?, അതോ ഇത് സാഹചര്യം സങ്കീർണമാക്കുന്നുണ്ടോ?
ഹോങ്കോങ് ഒരു അന്താരാഷ്ട്ര നഗരമാണ്. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് ഹോങ്കോങ്ങിൽ ശക്തമായ വ്യവസായ താൽപര്യങ്ങളുണ്ട്. ഇന്ത്യക്ക് ഇവിടെ നിക്ഷേപമുണ്ട്, ധാരാളം ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ അമേരിക്കയിലെയും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ആള്‍ക്കാരും ഇവിടെ താമസിക്കുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി ഹോങ്കോങ് വ്യത്യസ്‌ത നിക്ഷേപകരുമായും രാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്നു. അതിലൊന്നാണ് അമേരിക്ക. 1992ൽ ഹോങ്കോങ് നയ നിയമപ്രകാരം യുഎസ് ഹോങ്കോങ്ങിന് പ്രത്യേക പദവി നൽകി. 'ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ' ക്രമീകരണം അനുസരിച്ച് ഹോങ്കോങ്ങിന് സ്വതന്ത്രമായി തുടരാൻ കഴിയുമെങ്കിൽ, ഹോങ്കോങ്ങിനെ പ്രത്യേക പദവിയിൽ പരിഗണിക്കുമെന്ന് അമേരിക്ക വാഗ്‌ദാനം ചെയ്‌തു. എന്നാൽ പദവി കൈമാറിയ ശേഷം, ഹോങ്കോങ്ങിലെ ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ എന്നത് ചൈന അവഗണിച്ചു തുടങ്ങി.
ഹോങ്കോങിലെ ഉയർന്ന സ്വയംഭരണത്തെ ബെയ്‌ജിങ് മാനിക്കുന്നില്ല. അതിനാൽ, ഹോങ്കോങ്ങിന് നൽകിയ പ്രത്യേക പദവി റദ്ദാക്കാൻ യുഎസ് തീരുമാനിച്ചു. ബെയ്‌ജിങ് ഹോങ്കോങ്ങിനെ സവിശേഷമായി നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇരുസർക്കാരുകൾക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങളുണ്ട്. ഒന്നാമതായി, ദേശീയ സുരക്ഷാ നിയമം പിൻവലിക്കുകയും അവർ ഹോങ്കോങ്ങിനോട് പ്രത്യേകം പെരുമാറുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്യണം.
മിനിയാപൊളിസിലെ ജോർജ്ജ് ഫ്ലോയ്‌ഡ് കൊലപാതക കേസിനെത്തുടർന്ന് വംശീയ അസമത്വവും പൊലീസ് ക്രൂരതയും സംബന്ധിച്ച് അമേരിക്കയിലെ പല നഗരങ്ങളിലും അശാന്തി നിലനിൽക്കുന്നു. ചൈനീസ് സർക്കാർ വക്താക്കളും ഔദ്യോഗിക മാധ്യമങ്ങളും യുഎസ് അധികാരികൾക്കെതിരെ പ്രതിഷേങ്ങള്‍ തുടരുകയാണ്. ഗ്ലോബൽ ടൈംസിന്‍റെ മുഖ്യ പത്രാതിപനായ ഹു ക്‌സിജിന്‍ ഹോങ്കോങ്ങിലെ പ്രതിഷേധങ്ങളെ കഠിനമായി വിമര്‍ശിച്ചിരുന്നു.
ഹോങ്കോങ് പൊലീസിന് തങ്ങളുടെ സേനയേക്കാൾ കൂടുതൽ നിയന്ത്രണമുണ്ടെന്ന് ചൈന യുഎസിനോട് പറയുന്നത് നിങ്ങൾ എങ്ങനെ കാണുന്നു?
സ്വേച്ഛാധിപത്യ രാഷ്ട്രത്തിൽ നിന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം അനുഭവിക്കാത്ത, യഥാർഥ പ്രതിഷേധത്തിൽ പങ്കെടുക്കാത്ത ആള്‍ക്കാര്‍ ന്യായമായ കാര്യങ്ങൾ പറയുമെന്ന് പ്രതീക്ഷിക്കാനാവില്ല.
ഗ്ലോബൽ ടൈംസിന്‍റെ മുഖ്യ പത്രാതിപനായ ഹു എപ്പോഴെങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ? പൊലീസിന്‍റെ ക്രൂരതയ്ക്ക് അദ്ദേഹം എപ്പോഴെങ്കിലും സാക്ഷ്യം വഹിച്ചിട്ടുണ്ടോ?
അദ്ദേഹത്തെപ്പോലുള്ളവർക്ക് നീതിപൂർവം ഒന്നും പറയാനാകില്ല. സ്വതന്ത്ര ലോകത്ത് നടക്കുന്ന ഒന്നിനെയും വിമർശിക്കാൻ അവർക്ക് അവകാശമില്ല.
തുറന്നു സംസാരിച്ചതിന് സർക്കാരിന്‍റെ കടുത്ത അടിച്ചമർത്തലിനെ നിങ്ങൾ ഭയപ്പെടുന്നുണ്ടോ?
അല്ല എന്നു പറയാൻ സാധിക്കില്ല. എന്നാൽ ഹോങ്കോങ് എന്‍റെ വീടാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജനങ്ങളെ സേവിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. എനിക്ക് അവരെ സേവിക്കാൻ അവസരമുണ്ടെങ്കിൽ ഞാൻ അത് തുടരും. കഴിഞ്ഞ വർഷത്തിൽ ഹോങ്കോങ്ങിലെ ആളുകൾ വളരെ ധൈര്യമുള്ളവരായി മാറിയിരിക്കുന്നു. വരുന്ന ദിവസങ്ങളില്‍ അങ്ങേയറ്റം വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. പക്ഷേ ഹോങ്കോങ് നിവാസികള്‍ ഈ പോരാട്ടം നിര്‍ത്തില്ല.
പ്രതിഷേധം ആയുധങ്ങളില്ലാതെ സമാധാനപരമായി തുടരുമെന്ന് നിങ്ങൾ എങ്ങനെ ഉറപ്പാക്കുന്നു?
ഹോങ്കോങ്ങിൽ ഇപ്പോൾ ഒരു പ്രതിഷേധത്തിനും നേതാക്കളില്ല. കഴിഞ്ഞ വര്‍ഷം പത്തുലക്ഷം ആളുകൾ തെരുവിലിറങ്ങിയപ്പോൾ, ഇത് വളരെ സമാധാനപരമായി ആരംഭിച്ചു. എന്നാൽ ഈ സർക്കാർ ജനങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കാൻ തുടങ്ങിയപ്പോൾ ചിലർ നിരാശരായി. തുടര്‍ന്നുണ്ടായ ദിവസങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥർ സാധാരണ പൗരന്മാർക്ക് നേരെ കണ്ണീർ വാതകം, റബ്ബർ ബുള്ളറ്റുകൾ എന്നിവ പ്രയോഗിക്കാൻ തുടങ്ങി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, പൊലീസ് ക്രൂരതയുടെ എണ്ണമറ്റ സംഭവങ്ങൾ നാം കണ്ടു. സമാധാനപരമായി സമരം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.
ചൈനയിലെ പ്രധാന പൗരന്മാരിൽ നിന്ന് എന്തെങ്കിലും സഹതാപമോ ഐക്യദാർഢ്യമോ നിങ്ങൾക്ക് ലഭിച്ചതായി തോന്നുന്നുണ്ടോ?
സെൻസർഷിപ്പിനെയോ നിരീക്ഷണത്തെയോ ഭയപ്പെടാതെ ചൈനയിലെ ആളുകളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത് എളുപ്പമല്ല. എന്നാൽ അതിർത്തിക്കപ്പുറത്ത് ഹോങ്കോങ് ജനതയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. എന്നാൽ ഹോങ്കോങ്ങുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ സ്ഥിതി കൂടുതൽ ഗുരുതരമാണ്.