ബെയ്ജിങ്: കൊവിഡിനെതിരെ പുതിയ പ്രോട്ടീന്‍ വാക്സിനുമായി ചൈനയിലെ അക്കാദമി ഓഫ് സൈന്‍സസ്. വാക്സിന്‍റെ ഒന്നും രണ്ടും ഘട്ട പരീക്ഷണം പൂർത്തിയാവുക ഒക്ടോബറിലാണ്. ലോകത്തിൽ ഇതുവരെ കണ്ടുപിടിച്ച പ്രോട്ടീന്‍- എംആര്‍എൻഎ വാക്സിനുകളിൽ നിന്നും വ്യത്യസ്തമാണിതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു.
നവംബർ 2020 മുതൽ ഗവേഷകർ വാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം ചൈന, ഉസ്ബെക്കിസ്ഥാന്‍, പാകിസ്ഥാന്‍, ഇക്വഡോർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ ആരംഭിച്ചിട്ടുണ്ടായിരുന്നു. മാർച്ചിൽ ചൈനീസ് വാക്സിന്‍റെ ഉപയോഗം ഉസ്ബെക്കിസ്ഥാന്‍ അംഗീകരിച്ചു.
എൻവേയ് സൈഫേ ബയോഫാർമസ്യൂട്ടിക്കലും ചൈനീസ് അക്കാദമി ഓഫ് സൈന്‍സസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയോളജിയുമാണ് വാക്സിന്‍ നിർമാതാക്കൾ. വളരെ ചെലവ് കുറഞ്ഞതും വലിയ തോതിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നതുമായ വാക്സിനാണിതെന്ന് നിർമാതാക്കൾ പറയുന്നു. ചൈന അടിയന്തരമായി അംഗീകരിക്കുന്ന നാലാമത്തെ കൊവിഡ് വാക്സിനാണിത്.