തിംഫു (ഭൂട്ടാന്‍): കൊവിഡ് 19 വൈറസ് ഏഷ്യയില്‍ പടരുന്നു. അവസാനമായി ഭൂട്ടാനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെത്തിയ അമേരിക്കന്‍ വിനോദ സഞ്ചാരിക്കാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് രണ്ടിന് ഇന്ത്യയില്‍ നിന്നാണ് 72കാരനായ വിനോദ സഞ്ചാരി ഭൂട്ടാനിലെത്തിയത്. മാര്‍ച്ച് അഞ്ച് മുതല്‍ പനി ബാധിച്ച് ഇയാള്‍ ചികിത്സയിലാണ്. ഫെബ്രുവരി 10ന് വാഷിങ്ടണില്‍ നിന്ന് പുറപ്പെട്ട ഇയാള്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ഇന്ത്യയിലുണ്ടായിരുന്നു. രോഗബാധ സ്ഥിരീകരിച്ച ആളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ 90 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് പേരെ നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണ്. ഇവരില്‍ രോഗ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പ്രധാനമന്ത്രി ലോട്ടയ് ഷെറിങ്ങാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ച വിവരം ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. ഭൂട്ടാനില്‍ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്നത് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ്. രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭൂട്ടാന്‍ അതിര്‍ത്തി അടച്ചിരുന്നു. ലോകത്താകമാനം 98,000 പേര്‍ക്ക് സ്ഥിരീകരിച്ച രോഗം ബാധിച്ച് 3,300 പേര്‍ മരണപ്പെട്ടിട്ടുണ്ട്.
ഭൂട്ടാനിലും കൊവിഡ് 19 സ്ഥിരീകരിച്ചു - കൊറോണ
അമേരിക്കക്കാരനായ വിനോദ സഞ്ചാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ഇയാള്‍ ഇന്ത്യയിലുണ്ടായിരുന്നു