തിംഫു: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ ഏഴു ദിവസത്തേക്ക് ഭൂട്ടാനിൽ ലോക്ക്‌ഡൗണ്‍ പ്രഖ്യപിച്ച് പ്രധാനമന്ത്രി ലോതേ ഷെറിംഗ്. രോഗം പടരുന്നത് നിയന്ത്രിക്കാനും രോഗ പകർച്ചയുടെ വ്യാപ്‌തി മനസിലാക്കാനുമാണ് ലോക്ക്‌ഡൗണ്‍ ഏർപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഡിസംബർ 22ലെ കണക്കുകൾ പ്രകാരം 479 കൊവിഡ് കേസുകളാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അതിൽ 430 പേരും രോഗമുക്തരായി. ഭൂട്ടാനിൽ ഇതുവരെ കൊവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.