ETV Bharat / international

Beijing Winter Olympics| അതിര്‍ത്തിയില്‍ യുദ്ധഭീതി, കളത്തില്‍ ചേര്‍ത്തണയ്ക്കും സ്നേഹം ; റഷ്യന്‍ താരത്തെ ആലിംഗനം ചെയ്‌ത് യുക്രൈൻ ജേതാവ് - ഉക്രെയ്‌ന്‍ - റഷ്യ യുദ്ധ ഭീതി നിലനില്‍ക്കെ ബെയ്‌ജിങില്‍ താരങ്ങളുടെ സ്നേഹപ്രകടനം

ഏരിയല്‍ മത്സരത്തില്‍ ജേതാവായ ഒലെക്‌സാണ്ടർ അബ്രമെൻകോ റഷ്യൻ താരം ഇലിയ ബുറോവിനെയാണ് ആലിംഗനം ചെയ്‌തത്

റഷ്യല്‍ താരത്തെ ആലിംഗനം ചെയ്‌ത് ഉക്രെയ്‌ന്‍ ജേതാവ്  Beijing Winter Olympics  Beijing Winter Olympics Ukrainian Russian celebrates with hug  ഉക്രെയ്‌ന്‍ - റഷ്യ യുദ്ധ ഭീതി നിലനില്‍ക്കെ ബെയ്‌ജിങില്‍ താരങ്ങളുടെ സ്നേഹപ്രകടനം  Olympics Ukrainian Russian celebrates with hug in Beijing Winter Olympics
Beijing Winter Olympics| അവിടെ യുദ്ധഭീതി, ഇവിടെ സ്‌നേഹപ്രകടനം; റഷ്യല്‍ താരത്തെ ആലിംഗനം ചെയ്‌ത് ഉക്രെയ്‌ന്‍ ജേതാവ്
author img

By

Published : Feb 16, 2022, 11:01 PM IST

Updated : Feb 19, 2022, 6:57 AM IST

ബെയ്‌ജിങ് : യുക്രൈൻ - റഷ്യ യുദ്ധ ഭീതി നിലനില്‍ക്കെ ശീതകാല ബെയ്‌ജിങ് ഒളിമ്പിക്‌സിൽ ഇരുരാജ്യങ്ങളുടെയും താരങ്ങള്‍ തമ്മില്‍ ആലിംഗനം ചെയ്‌തത് കാണികളില്‍ കൗതുകമുണര്‍ത്തി. യുക്രൈനിന്‍റെ ആദ്യ മെഡൽ നേടിയ ഒലെക്‌സാണ്ടർ അബ്രമെൻകോ റഷ്യൻ താരം ഇലിയ ബുറോവിനെയാണ് ആലിംഗനം ചെയ്‌തത്. ഏരിയല്‍ മത്സരത്തിലാണ് ഇരുവരും മാറ്റുരച്ചത്.

ബെയ്‌ജിങ് ഒളിമ്പിക്‌സിലെ നിലവിലെ ചാമ്പ്യനാണ് ഒലെക്‌സാണ്ടർ. പുരുഷന്മാരുടെ ഏരിയൽസ് ഇനത്തിൽ ചൈനയുടെ ക്വി ഗുവാങ്പുവാണ് സ്വര്‍ണം നേടിയത്. അബ്രമെൻകോ വെള്ളിയും ഇലിയ വെങ്കലവുമാണ് കരസ്ഥമാക്കിയത്.

'വെള്ളിനേട്ടത്തില്‍ അഭിമാനിക്കുന്നു'

ബുറോവ് തുടർച്ചയായി രണ്ടാം ഒളിമ്പിക്‌സിലാണ് വെങ്കലം നേടിയത്. ''ഈ ഗെയിംസിൽ യുക്രൈനായി ആദ്യ മെഡൽ നേടാന്‍ കഴിഞ്ഞു, വെള്ളി നേട്ടത്തില്‍ താന്‍ വളരെ സന്തോഷവാനാണ്''. അബ്രമെൻകോ പറഞ്ഞു.

അതേസമയം, യുദ്ധസാഹചര്യവും പിരിമുറുക്കവും ശക്തമായ യുക്രൈൻ - റഷ്യ അതിര്‍ത്തിയില്‍ ആശങ്ക അകലുന്നു. റഷ്യന്‍ സൈന്യം അതിര്‍ത്തിയില്‍ വിന്യസിച്ച സേനയെ പിന്‍വലിച്ചുതുടങ്ങി. സൈനിക വാഹനങ്ങൾ ക്രിമിയൻ പാലം കടന്ന് റഷ്യൻ സൈനിക ക്യാമ്പുകളിലേക്ക് മടങ്ങുന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ALSO READ: യുക്രൈൻ അതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സേന പിന്മാറ്റം... വീഡിയോ കാണാം...

റഷ്യയുടെ സതേൺ മിലിട്ടറി ഡിസ്ട്രിക്റ്റ് യൂണിറ്റ് ട്രെയിന്‍ മാര്‍ഗമാണ് സൈനിക ഉപകരണങ്ങള്‍ മാറ്റുന്നത്. കാറ്റർപില്ലർ ട്രക്കുകള്‍, ടാങ്കുകൾ, സൈനികര്‍, യുദ്ധ വാഹനങ്ങൾ, പീരങ്കികള്‍, അത്യാധുനിക തോക്കുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ എന്നിവയാണ് പിന്‍വലിച്ചത്.

Last Updated : Feb 19, 2022, 6:57 AM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.