ETV Bharat / international

ഫിലിപ്പീന്‍സില്‍ സ്‌ഫോടന പരമ്പര; സൈനികരുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു - southern Philippines

സൈനിക ട്രക്കിന് സമീപം പാര്‍ക്ക്‌ ചെയ്‌ത ബൈക്കില്‍ സ്ഥാപിച്ച ബോംബ്‌ പൊട്ടിത്തെറിച്ചാണ് ആദ്യം സ്‌ഫോടനമുണ്ടായത്. റോമന്‍ കത്തോലിക്ക കത്തീഡ്രലിലാണ് രണ്ടാമത്തെ സ്‌ഫോടനം റിപ്പോര്‍ട്ട്‌ ചെയ്‌തത്. മൂന്നാമത്തെ ബോംബ്‌ പബ്ലിക്‌ മാര്‍ക്കറ്റില്‍ നിന്നും കണ്ടെടുത്തതായും സൈന്യം അറിയിച്ചു.

ഫിലിപ്പീന്‍സില്‍ സ്‌ഫോടന പരമ്പര  സൈനികരുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു  തെക്കന്‍ ഫിലിപ്പീന്‍സ്‌  സ്‌ഫോടനം  southern Philippines  bomb attacks
ഫിലിപ്പീന്‍സില്‍ സ്‌ഫോടന പരമ്പര; സൈനികരുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു
author img

By

Published : Aug 24, 2020, 5:58 PM IST

മനില: തെക്കന്‍ ഫിലിപ്പീന്‍സിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ സൈനികരുള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെടുകയും നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. സുലു പ്രവശ്യയിലെ ജോലോയില്‍ ഉച്ചയോടെ സൈനിക ട്രക്കിന് സമീപം പാര്‍ക്ക്‌ ചെയ്‌ത ബൈക്കില്‍ സ്ഥാപിച്ച ബോംബ്‌ പൊട്ടിത്തെറിച്ചാണ് ആദ്യം സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ അഞ്ച്‌ സൈനികരും നാല്‌ സാധാരണക്കാരും കൊല്ലപ്പെട്ടു. ആദ്യ സ്‌ഫോടനമുണ്ടായ ഒരു മണിക്കൂറിന് ശേഷം റോമന്‍ കത്തോലിക്ക കത്തീഡ്രലില്‍ അടുത്ത് സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്‌തു. രണ്ടാമത് നടന്ന സ്‌ത്രീ ചാവേറക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. മൂന്നാമത്തെ ബോംബ്‌ പബ്ലിക്‌ മാര്‍ക്കറ്റില്‍ നിന്നും കണ്ടെടുത്തതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ബോംബ്‌ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഫിലിപ്പീന്‍സ് പ്രസിഡന്‍റ്‌ വക്താവ് ഹാരി റോക്ക്‌ അറിയിച്ചു. സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്തം നിലവില്‍ തീവ്രവാദ സംഘടനകളാരും ഏറ്റെടുത്തിട്ടില്ല. ഫിലിപ്പീന്‍സും യു.എസും തീവ്രവാദി സംഘടനകളുടെ പട്ടികയില്‍ പെടുത്തിയ അബു സയ്യഫ് എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം ആരോപിച്ചു. രണ്ട് സ്‌ത്രീ ചാവേറുകളെ ഉപയോഗിച്ച് അബു സയ്യഫ് തലവന്‍ മുണ്ടി സവാഡ്‌ജന്‍ സുലു പ്രവശ്യയില്‍ ബോംബാക്രമണം നടത്തിയിരുന്നെന്ന് സൈന്യം കഴിഞ്ഞ ആഴ്‌ച വ്യക്തമാക്കിയിരുന്നു. സവാഡ്‌ജനെയും ചാവേര്‍ ആക്രമണകാരികളെയും കണ്ടെത്താനായി സൈന്യം രഹസ്യ ഓപ്പറേഷൻ നടത്തി വരുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയാണ് അബു സയ്യഫ്. സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹമാണ് പ്രദേശത്ത്‌ വിന്ന്യസിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.