ലാഹോര്‍: കൊവിഡ് 19 പശ്‌ചാത്തലത്തില്‍ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31വരെ അവധി. 9,10 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളും നീട്ടിവെക്കാന്‍ ധാരണയായിട്ടുണ്ട്. ക്യാബിനറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി സയിദ് മുറാദ് അലി ഷാ തീരുമാനം അറിയിച്ചത്.
സ്‌കൂളുകളും കോളജുകളും ജൂണ്‍ 1 ന് തുറക്കും. നിലവില്‍ പാകിസ്ഥാനില്‍ 21പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ വെള്ളിയാഴ്‌ച ദേശീയ സുരക്ഷാ സമിതി യോഗം ചേരും. കറാച്ചി വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സ്‌ക്രീനിങ്ങടക്കം സിന്ധ് പ്രവിശ്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.