ETV Bharat / international

പാകിസ്ഥാനില്‍ വിമാനാപകടം; മരണസംഖ്യ ഉയരുന്നു - Aircraft with 100 onboard crashes in Pakistan's Karachi

Aircraft with 100 onboard crashes in Pakistan's Karachi  പാകിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു വീണു
പാകിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു വീണു
author img

By

Published : May 22, 2020, 4:15 PM IST

Updated : May 23, 2020, 12:26 AM IST

15:57 May 22

പി‌എ‌എ എയർബസ് എ 320 വിമാനത്തിൽ 99 യാത്രക്കാരും ഏട്ട് ഫ്ലൈറ്റ് ക്രൂവുമടക്കം 107 പേർ ഉണ്ടായിരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു

പാകിസ്ഥാനില്‍ വിമാനാപകടം; മരണസംഖ്യ ഉയരുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു. 11 മൃതദേഹങ്ങൾ കണ്ടെടുത്തു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ലാഹോറിൽ നിന്നുള്ള വിമാനം ലാൻഡിങ്ങിന് ഒരു മിനിറ്റ് മുമ്പാണ് തകർന്നുവീണത്. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനവാസ കേന്ദ്രത്തിലേക്ക് യാത്രാ വിമാനം ഇടിച്ചിറങ്ങി. പി‌എ‌എ എയർബസ് എ 320 വിമാനത്തിൽ 99 യാത്രക്കാരും ഏട്ട് ഫ്ലൈറ്റ് ക്രൂവുമടക്കം 107 പേരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാരും അപകടത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവസ്ഥത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർമി ക്വിക്ക് റിയാക്ഷൻ ഫോഴ്സും സിന്ധ് പാകിസ്ഥാൻ റേഞ്ചേഴ്സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പാക് വ്യോമസേനയുടെ ചീഫ് എയർ മാർഷൽ മുജാഹിദ് അൻവർ ഖാൻ രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. കറാച്ചി വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനവാസമേഖലയില്‍ പൂർണ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

Last Updated : May 23, 2020, 12:26 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.