ദുബായ്: ദുബായില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം 30 മണിക്കൂര്‍ വൈകിയത് യാത്രക്കാരെ വലച്ചു. സാങ്കേതിക തകരാര്‍ കാരണമാണ് വിമാനം വൈകിയത്. എഐ 934 വിമാനമാണ് ഒരു ദിവസത്തിലേറെ വൈകി പുറപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് യാത്രക്കാരെല്ലാം കയറ്റിയതിനു ശേഷമാണ് തകരാര്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സാങ്കേതിക വിദഗദ്ധരെയെത്തിച്ചെങ്കിലും അവര്‍ക്ക് വിമാനത്തിനടുത്ത് എത്താനുള്ള പാസ് വൈകി. ഇതോടെയാണ് വിമാനം പുറപ്പെടുന്നത് ഒരു ദിവസത്തിലേറെ നീണ്ടത്.
കൈകുഞ്ഞുങ്ങളടക്കം മുന്നൂറോളം പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരെയെല്ലാം സമീപത്തെ ഹോട്ടലിലേക്ക് മാറ്റിയെങ്കിലും ഒരു ദിവസത്തിലേറെയുള്ള വൈകല്‍ യാത്രക്കാര്‍ക്ക് ഏറെ ദുരിതമാണ് സമ്മാനിച്ചത്.