കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ 203 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 44,706 ആയി. രാജ്യത്ത് 6,927 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 1,307 കൊവിഡ് പരിശോധന നടത്തിയെന്നും 203 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അഫ്‌ഗാനിസ്ഥാനിൽ ഇതുവരെ 139,112 കൊവിഡ് പരിശോധനയാണ് നടത്തിയത്. കൊവിഡ് പശ്ചാത്തലത്തിൽ വിവാഹ ഹാളുകൾ അടച്ചു പൂട്ടാനും ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു.