കബൂൾ: അഫ്‌ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയിൽ ഞായറാഴ്ച നടന്ന ചാവേർ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ഗസ്നിയിലെ ഒരു പബ്ലിക്ക് പ്രൊട്ടക്ഷൻ യൂണിറ്റിലേക്ക് സ്പോടവസ്തുക്കളുമായി എത്തിയ കാർ ഇരച്ചുകയറുകയിരുന്നുവെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് വാഹിദുള്ള ജുമാസദയെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഗസ്നിയിലെ പിഡി 3 എന്ന പ്രദേശത്താണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ 31 പേർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ഇരയായവരിൽ കൂടുതലും സൈനിക ഉദ്യോഗസ്ഥരാണെന്നും ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഒരു തീവ്രവാദ സംഘടനകളും ഏറ്റെടുത്തിട്ടില്ല.