കാബൂൾ: അഫ്‌ഗാനിസ്ഥാനിലുണ്ടായ ചാവേർ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടു. മിലിട്ടറി ബേസും പ്രവിശ്യാ മേധാവിയെയും ലക്ഷ്യമാക്കി രണ്ട് ആക്രമണങ്ങളാണ് നടന്നത്. കിഴക്കൻ ഗസ്നി പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ 31 സൈനികർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റു. സ്ഫോടക വസ്‌തുക്കൾ നിറച്ച കാര്‍ സൈനിക കമാൻഡോ താവളത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
തെക്കൻ അഫ്ഗാനിസ്ഥാനിലെ സുബാലിൽ പ്രവിശ്യാ കൗൺസിൽ മേധാവിയെ ലക്ഷ്യമിട്ട് ചാവേർ കാർ ആക്രമണം നടത്തി. പ്രവിശ്യാ കൗൺസിൽ മേധാവി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.