കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഗോത്രവർഗക്കാർ തമ്മിലുള്ള വെടിവയ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു.ശനിയാഴ്ചയാണ് സംഭവം.ചാച്ചർ ഗോത്രവർഗക്കാരും സബ്സോയി ഗോത്രക്കാരും തമ്മിലാണ് വെടിവയ്പ്പ് നടന്നത്. ചാച്ചർ ഗോത്രവർഗ്ഗക്കാർ സബ്സോയിയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും അവർ അക്രമണത്തിനിരയാവുകയായിരുന്നു.ഏഴ് ചാച്ചറും രണ്ട് സബ്സോയി ഗോത്രവർഗക്കാരും കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. സബ്സോയിസ് ഗോത്രം മുമ്പ് സമാൻ ചാച്ചർ ഗ്രാമത്തിൽ ആക്രമണം നടത്തിയിരുന്നുവെന്നും ഈ പശ്ചാത്തലത്തിൽ അടുത്തിടെ ഏറ്റുമുട്ടൽ നടന്നതായും ലാർക്കാന ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നാസിർ അഫ്താബ് പത്താൻ പറഞ്ഞു.
Also read: പാകിസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു