സിഡ്നി: ഡയമണ്ട് പ്രിന്‍സ് കപ്പലില്‍ നിന്നും കൊവിഡ്-19 (കൊറോണ) വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ 79 കാരന്‍ മരിച്ചു. പെര്‍ത്ത് ആശുപത്രിയില്‍ ആയിരുന്നു മരണം. ഇയാളുടെ 79 കാരിയായ ഭാര്യ കൊവിഡ്-19 ബാധിച്ച് പെര്‍ത്ത് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ആരോഗ്യ വിഭാഗം വക്താവ് പ്രതികരിച്ചു. കഴിഞ്ഞ മാസം ഡയമണ്ട് പ്രിന്‍സില്‍ നിന്നും രക്ഷപ്പെടുത്തിയ 160 ഓസ്ട്രേലിയക്കാരില്‍ ദമ്പതികളും ഉണ്ടായിരുന്നു.
വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ പെര്‍ത്ത് ആശുപത്രിയിലെ ഐസുലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ബാക്കിയുള്ളവരെ വടക്കന്‍ നഗരമായ ഡാര്‍വിനടുത്തുള്ള ഖനിതൊഴിലാളികളുടെ ക്യാമ്പിലേക്ക് മാറ്റി. രോഗം തിരിച്ചറിഞ്ഞ സമയത്ത് ഇദ്ദേത്തിന് ചെറിയ തോതിലുള്ള വൈറസ് ബാധമാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് സ്ഥിതി മോശമാകുകയായിരുന്നു. എന്നാല്‍ ഇവരെ ചിക്തിസിച്ചവര്‍ സുരക്ഷിതരാണ്. അതിനിടെ ഓസട്രേലിയയില്‍ 26 പേര്‍ക്ക് നിലവില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദമ്പതികള്‍ ഒഴികെ വൈറസ് ബാധയുള്ള എല്ലാവരും ചൈനയില്‍ നിന്നും വന്നവരാണെന്നാണ് റിപ്പോര്‍ട്ട്.